സ്‌കൂളുകൾ അടുത്ത മാസം മുതൽ തുറക്കുന്ന കാര്യം പരിഗണനയിൽ

രാജ്യത്ത് ലോക്ക് ഡൗണിനെ തുടർന്ന് അടച്ച സ്‌കൂളുകൾ തുറക്കുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ.
അടുത്ത മാസം മുതൽ സ്‌കൂളുകൾ തുറക്കാനാണ് ഉദ്ദേശിക്കുന്നത്. ഘട്ടംഘട്ടമായായിരിക്കും സ്‌കൂളുകൾ തുറക്കുക.

10,11,12 ക്ലാസുകളായിരിക്കും ആദ്യം തുടങ്ങുക. തുടർന്ന് 6 മുതൽ 9 രെയുളള ക്ലാസുകൾ പ്രവർത്തിക്കാൻ അനുവദിക്കും. പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകൾ ഉടൻ ആരംഭിക്കില്ല. രാവിലെ 8 മുതൽ 11വരെയും ഉച്ചയ്ക്ക് 12 മുതൽ ഉച്ച കഴിഞ്ഞ് മൂന്നുവരെയുമുള്ള രണ്ട് ഷിഫ്റ്റുകളായി ക്ലാസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും 33 ശതമാനം മാത്രം ഒരു സമയം സ്‌കൂളിലെത്തും വിധം ക്ലാസുകൾ ക്രമീകരിക്കും. വിദ്യാർത്ഥികളെ സാമൂഹിക അകലം പാലിച്ചായിരിക്കും ഇരിത്തുക. ഇടവേളകളിൽ ക്ലാസ് മുറി അണുവിമുക്തമാക്കുകയും ചെയ്യും. ഇത് സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

Story Highlights Lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top