‘ഭാഗ്യവതിയായ മരുമകളാണ് ഞാൻ’; ഭർതൃമാതാവിനൊപ്പമുള്ള നൃത്ത വീഡിയോ പങ്കുവച്ച് ശിൽപ ഷെട്ടി

സിനിമകളിൽ നിന്ന് വിട്ടു നിൽക്കുമ്പോഴും റിയാലിറ്റി ഷോയിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും സജീവമാണ് ശിൽപ ഷെട്ടി. അഭിനേത്രി എന്നതിലുപരി നൃത്തത്തിലും ഫിറ്റ്‌നസ് കാര്യങ്ങളിലും അതീവ തൽപര കൂടിയാണ് താരം.

ഇപ്പോൾ ഇതാ തന്റെ ഭർതൃമാതാവ് ഉഷാ റാണി കുന്ദ്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് പിറന്നാളാശംസകളുമായി എത്തിയിരിക്കുകയാണ് ശിൽപാ ഷെട്ടി.

അമ്മയ്‌ക്കൊപ്പം ബാംഗ്രാ നൃത്തച്ചുവടുകൾ വയ്ക്കുന്ന വീഡിയോയാണഅ ശിൽപ പങ്കുവച്ചിരിക്കുന്നത്. ശിൽപയ്ക്കും ഉഷാ റാണി കുന്ദ്രയ്ക്കുമൊപ്പം മകനും ഇവർക്കൊപ്പം എത്തി ചുവടുകൾ വയ്ക്കുന്നത് കാണാം.

വിസ്മയിപ്പിക്കുന്ന അമ്മായിയമ്മയ്ക്ക് പിറന്നാളാശംസകൾ… കുടുംബത്തിലെ റോക്ക്സ്റ്റാർ അമ്മയാണ്. അമ്മയിലൂടെ ഒരു സുഹൃത്തിനെയും നൃത്തം ചെയ്യാനുള്ള പങ്കാളിയെയും എനിക്ക് ലഭിച്ചു. ഭാഗ്യവതിയായ മരുമകളാണ് ഞാൻ. ജീവിതത്തിലുടനീളം ഇതുപോലെ സന്തോഷത്തോടെ നൃത്തം ചെയ്യാൻ കഴിയട്ടെ, ആരോഗ്യവതിയായിരിക്കട്ടെ, ഞങ്ങളെല്ലാം അമ്മെയെ സ്‌നേഹിക്കുന്നു…- ശിൽപ കുറിച്ചു.

Story Highlights -shilpa shetty dance video with mother in law

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top