‘അയോധ്യയിൽ നിർമിക്കുന്ന മുസ്ലീം പള്ളിയുടെ ഉദ്ഘാടനത്തിന് പോകില്ല’; ഉത്തർ പ്രദേശ് മുഖ്യമന്ത്രി

അയോധ്യയിൽ ബാബ്റി മസ്ജിദിന് പകരമായി, സുപ്രിംകോടതി നിർദേശ പ്രകാരം നിർമിക്കുന്ന മുസ്ലീം പള്ളിയുടെ നിർമാണ ഉദ്ഘാടനത്തിന് പോകില്ലെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു മുഖ്യമന്ത്രി എന്ന നിലയിൽ ഒരു മതവുമായും ഒരു പ്രശ്നവും തനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇഫ്താർ പരിപാടിയിൽ തൊപ്പിയുമണിഞ്ഞ് നിൽക്കുന്നവർ മതേതരക്കാരാണെന്ന് അഭിനയിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

അക്കാര്യം ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം ഒരു ഹിന്ദി വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഒരു മുഖ്യമന്ത്രിയെന്ന നിലയിൽ ഒരു മതവിഭാഗത്തിൽ നിന്നും അകലം സൂക്ഷിക്കില്ല.

എന്നാൽ, ഒരു യോഗി എന്ന നിലയിൽ ഞാൻ തീർച്ചയായും പള്ളിയുടെ പരിപാടിയ്ക്ക് പോകില്ല. ഒരു ഹിന്ദു സന്യാസി എന്ന നിലയ്ക്ക് ആരാധന സ്വാതന്ത്ര്യം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പള്ളിയുടെ നിർമാണ ഉദ്ഘാടനവുമായി തനിക്ക് ബന്ധമില്ല. എന്നെ ആരും ക്ഷണിക്കില്ല. എനിക്ക് അവിടെ പോകേണ്ട കാര്യമില്ല’ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights -Supreme court, ayodhya, mosque,not inagurate, yogi aadhithyanath

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top