Advertisement

പെട്ടിമുടിയില്‍ മഴ ശക്തമാകുന്നു: രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം; മലമുകളില്‍ നിന്ന് വെള്ളവും മണ്ണും ഒഴുകിയിറങ്ങുന്നു

August 8, 2020
Google News 1 minute Read
munnar landslide

മൂന്നാര്‍ പെട്ടിമുടിയില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം. മലമുകളില്‍ നിന്ന് വെള്ളവും മണ്ണും ഒഴുകിയിറങ്ങുന്നത് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുകയാണ്. അപകടമുണ്ടായ സ്ഥലത്ത് മണ്ണ് വീണ്ടും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതുവരെ ലഭിച്ചത് 24 മൃതദേഹങ്ങളാണ്. അഴുകിയ നിലയിലാണ് പല മൃതദേഹങ്ങളും കണ്ടെടുത്തത്. രക്ഷാപ്രവര്‍ത്തനം നാളെ പൂര്‍ത്തിയായേക്കുമെന്നാണ് സൂചന.

എന്‍ഡിആര്‍എഫിന്റെയും പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സംഘം പ്രദേശത്ത് തെരച്ചില്‍ നടത്തുന്നുണ്ട്. പ്രദേശത്ത് ആശങ്കപ്പെടുത്തുന്ന വിധത്തില്‍ മണ്ണിടിച്ചില്‍ തുടരുകയാണ്. കനത്ത മഴയും മണ്ണിടിച്ചിലും വെളിച്ചക്കുറവും മൂലം ഇന്നലെ രാത്രി തെരച്ചില്‍ നിര്‍ത്തിയിരുന്നു. ഇന്ന് രാവിലെയാണ് തെരച്ചില്‍ പുനഃരാരംഭിച്ചത്.

Story Highlights pettimudi landslide, Rescue is difficult

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here