Advertisement

മൂന്നാറിൽ കാട്ടാനക്കൂട്ടം വിനോദസഞ്ചാരികളുടെ കാറുകൾ തകർത്തു

April 16, 2024
Google News 1 minute Read

മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. മാട്ടുപ്പെട്ടി ഫാക്ടറിക്ക് സമീപം അല്‍പം മുമ്പാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് കാട്ടാനക്കൂട്ടം ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. വഴിയരികിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകാർക്കാണ് കേടുപാടുകൾ സംഭവിച്ചത്. കാറിന്റെ മുകൾ ഭാഗവും സൈഡിലെ ഗ്ലാസുകളും പൊട്ടിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

വനവകുപ്പ് സംഘം പ്രദേശത്ത് എത്തി. ആനയെ തുരത്തനുള്ള നടപടികൾ ആരംഭിച്ചുവെന്ന് വനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് ആനകളുടെ ശല്യം രൂക്ഷമെന്ന് പ്രദേശവാസികൾ അറിയിച്ചു. അവധി ദിവസമായതിനാൽ ഒട്ടേറെ വിനോദ സഞ്ചാരികൾ മൂന്നാറിൽ എത്തുന്നുണ്ട്. ആനയെ തുരത്താൻ വേണ്ട നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Story Highlights : Wild Elephant Attack in Munnar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here