കടലാക്രമണ ഭീഷണിയൊഴിയാതെ ചെല്ലാനം

കൊച്ചി ചെല്ലാനത്ത് കടലാക്രമണ ഭീഷണി തുടരുന്നു. ചെല്ലാനം, കണ്ണമാലി, സൗദി പ്രദേശങ്ങളിലാണ് കടലാക്രമണ ഭീഷണി നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കയറിയ വെള്ളം വീടുകളില്‍ നിന്ന് ഇറങ്ങിയെങ്കിലും ആശങ്കയോടെയാണ് ചെല്ലാനം നിവാസികള്‍ കഴിയുന്നത്. തുടര്‍ച്ചയായ നാല് ദിവസമായി കടലാക്രമണ ഭീഷണിയിലാണ് ചെല്ലാനം.
ചെല്ലാനം മുതല്‍ സൗദി വരെയുള്ള മേഖലകളിലാണ് രൂക്ഷമായ രീതിയില്‍ കടലാക്രമണമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തെ നൂറു കണക്കിന് വീടുകളില്‍ വെള്ളം ഇരച്ചു കയറുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തു. ഈ വെള്ളം ഇറങ്ങിയെങ്കിലും പ്രദേശത്തെ ആശങ്ക വിട്ടൊഴിയുന്നില്ല. തീരങ്ങളില്‍ തീര്‍ത്ത കടല്‍ ഭിത്തികള്‍ പലയിടങ്ങളിലും തകര്‍ന്ന അവസ്ഥയിലാണ്. ഇരച്ചു കയറുന്ന വെള്ളം തടയുന്നതിനായി നാട്ടുകാര്‍ നിരത്തിയ ആയിരക്കണക്കിന് മണല്‍ ചാക്കുകളും തകര്‍ന്ന നിലയാണ്. കാലങ്ങളായി തുടരുന്ന ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും, ഇപ്പോഴുള്ള കടല്‍ ഭിത്തിക്ക് പകരമായി പുലിമുട്ട് സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പ്രശ്‌നം പഠിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിക്കും കളക്ടര്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.
Story Highlights – sea surge in chellanm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here