തനിക്ക് നന്ദി അറിയിച്ച് സുശാന്ത് എഴുതിയ നോട്ട് പുറത്തുവിട്ട് റിയ ചക്രവർത്തി; സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് താരത്തിന്റെ അച്ഛൻ

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന നടി റിയ ചക്രവർത്തി, സുപ്രധാന സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് നടന്റെ അച്ഛൻ സുപ്രിംകോടതിയിൽ. അന്വേഷണം അട്ടിമറിക്കാൻ മുംബൈ പൊലിസ് ശ്രമിച്ചുവെന്നും സുശാന്തിന്റെ അച്ഛൻ കെ കെ സിംഗ് ആരോപിച്ചു.

പട്‌നയിലെ എഫ്‌ഐആർ മുംബൈയിലേക്ക് മാറ്റണമെന്ന റിയ ചക്രവർത്തിയുടെ ഹർജിക്കുള്ള മറുപടിയിലാണ് സുശാന്ത് സിംഗ് രാജ്പുത്തിന്റെ അച്ഛൻ കെ കെ സിംഗ് ആരോപണമുന്നയിച്ചത്. കേസിലെ സുപ്രധാന സാക്ഷികളെ റിയ ചക്രവർത്തി സ്വാധീനിക്കുന്നു. പ്രധാന സാക്ഷി സിദ്ധാർഥ് പിത്താനി സ്വാധീനിക്കപ്പെട്ടു കഴിഞ്ഞു. കാര്യക്ഷമമായ അന്വേഷണം മുംബൈ പൊലീസിൽ നിന്നുണ്ടായില്ല. അന്വേഷണം അട്ടിമറിക്കാനും ശ്രമമുണ്ടായി. സിബിഐയ്ക്ക് വിട്ട സാഹചര്യത്തിൽ റിയയുടെ ഹർജി കാലഹരണപ്പെട്ടുവെന്നും കെ കെ സിംഗ് സുപ്രിംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി.

Read Also : സുശാന്തിന്റെ മരണം; റിയ ചക്രവർത്തിയെ ഇന്നും ചോദ്യം ചെയ്‌തേക്കും

അതേസമയം, റിയക്കും കുടുംബത്തിനും നന്ദി അർപ്പിച്ച് സുശാന്ത് എഴുതിയതെന്ന മട്ടിലുള്ള ഡയറിയിലെ നോട്ട് പുറത്തുവന്നു. റിയ ചക്രവർത്തിയാണ് ഡയറിയിലെ പേജ് പുറത്തുവിട്ടത്. ജീവിതത്തോടും റിയയോടും കുടുംബത്തോടും കടപ്പെട്ടിരിക്കുന്നുവെന്ന് പേജിൽ എഴുതിയിട്ടുണ്ട്. കൈപ്പട സുശാന്തിന്റേതാണെന്ന് റിയ ചക്രവർത്തി അവകാശപ്പെട്ടു. നടന്റെ പണം നിയമവിരുദ്ധ സാമ്പത്തിക ഇടപാടിന് ഉപയോഗിച്ചുവെന്ന കുടുംബത്തിന്റെ പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ എട്ട് മണിക്കൂർ നടിയെ ചോദ്യം ചെയ്തിരുന്നു.

Story Highlights sushant singh rajput, riya chakraborty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top