Advertisement

ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രതിരിച്ച റഫാൽ വിമാനങ്ങൾക്ക് യാത്ര അയപ്പ് ഉണ്ടായിരുന്നോ? [24 Fact check]

August 8, 2020
Google News 2 minutes Read

/-പ്രിയങ്ക രാജീവ്

റഫാൽ യുദ്ധവിമാനങ്ങളെക്കുറിച്ച് നിരവധി വ്യാജ വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ പ്രചരിക്കുന്ന ഒരു വീഡിയോയുടെ സത്യാവസ്ഥയുമായി.

ഭാരതത്തിന്റെ പ്രതിരോധ മേഖലയിലെ പുതിയ കടന്ന് വരവാണ് റഫാൽ യുദ്ധവിമാനങ്ങൾ. എന്നാൽ റഫാലിനെക്കുറിച്ച് നിരവധി വ്യാജവാർത്തകളും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇത്തരത്തിൽ പ്രചരിപ്പിക്കപ്പെടുന്ന ഒരു വിഡിയോയുടെ സത്യാവസ്ഥ നോക്കാം.

ആകാശത്ത് ത്രിവർണ്ണ രൂപത്തിൽ പറന്നുപൊങ്ങുന്ന ജെറ്റുകളുമായി ‘ഫ്രാൻസ് റഫാലിനോട് വിടപറയുന്നു’ എന്ന ശീർഷകത്തോടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ലക്ഷകണക്കിന് പേരാണ് വീഡിയോ നിമിഷ നേരം കൊണ്ട് ഷെയർ ചെയ്തത്.

വാർത്തയിലെ സത്യാവസ്ഥ

ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രതിരിച്ച റഫാൽ യുദ്ധ വിമാനങ്ങൾക്ക് ഒരു യാത്രയയപ്പ് ചടങ്ങ് ഉണ്ടായിരുന്നോ? ഫ്രഞ്ച് സർക്കാരോ, വിമാനക്കമ്പനിയോ അത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിച്ചോ? ഇല്ല എന്നതാണ് സത്യം. പരിശോധിക്കാം,,,

പരിശോധനയിൽ ദൃശ്യങ്ങൾ ഇറ്റലിയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെതാണെന്ന് കണ്ടെത്തി. ചൈനീസ് ന്യൂസ് വെബ്‌സൈറ്റായ ഷിൻഹ്വ നെറ്റ് വാർത്ത ചിത്ര സഹിതം പുറത്തുവിട്ടിരുന്നു. വിമാനങ്ങൾ പറന്നുയരുന്ന ദൃശ്യത്തിലെ കെട്ടിടം ഇറ്റലിയുടെ രാജാവ് വിക്ടർ ഇമ്മാനുവൽ രണ്ടാമന്റെ സ്മാരകമാണ്. ഒപ്പം ഇറ്റലിയുടെ ദേശീയ പതാകയും കാണാം. ജൂലൈ 27 ന് ഫ്രാൻസിലെ ഇന്ത്യൻ എംബസി മെറിഗ്നാക് എയർ ബേസിൽ നിന്ന് റഫാൽ യുദ്ധവിമാനങ്ങൾ പറന്നുയരുന്ന വിഡിയോ പങ്കുവച്ചിരുന്നു. അതുകൊണ്ട് ഫ്രാൻസ് നൽകിയ യാത്രയയപ്പ് എന്ന പേരിലെ ദൃശ്യങ്ങൾ വ്യാജമെന്ന് വ്യക്തം.

റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യലെത്തിയത് ജൂലൈ 29നാണ്. ഒരാഴ്ച പിന്നിട്ടിട്ടും വിമാനങ്ങളെ കുറിച്ചുള്ള വ്യാജവാർത്തകൾ/ ലാന്റ് ചെയ്ത് തീർന്നിട്ടില്ല. അവ പറന്ന് തുടങ്ങിയിട്ടേയുള്ളൂ. അടിസ്ഥാനവുമില്ലാത്ത ഇത്തരം വാർത്തകൾ വ്യാജമാണെന്ന് തിരിച്ചറിയേണ്ട വിവേകം നമുക്കാണുണ്ടാകേണ്ടത്.

Story Highlights -rafale flights, departing





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here