മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്തു; യുപിയിൽ 21കാരി തൂങ്ങിമരിച്ചു

girl UP suicide interrogation

മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ഉത്തർപ്രദേശിൽ 21കാരി തൂങ്ങിമരിച്ചു. എട്ടു മണിക്കൂർ നീണ്ടുനിന്ന പൊലീസിൻ്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഉത്തര്‍പ്രദേശിലെ ജലൗന്‍ ജില്ലയില്‍ ശനിയാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തത്. മോഷണക്കുറ്റം ആരോപിച്ച് യുവതിയെയും രണ്ട് സുഹൃത്തുക്കളെയും വെള്ളിയാഴ്ച ഉച്ചക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് 8 മണിക്കൂറോളം ഇവരെ പൊലീസ് പീഡിപ്പിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

Read Also : കോട്ടയം ജില്ലയില്‍ ഇന്ന് 139 പേര്‍ക്ക് കൊവിഡ്; 110 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

“പൊലീസ് അവളെ പീഡിപ്പിച്ചിട്ട് ഒരു കഥയുണ്ടാക്കി. ചന്തയിൽ നിന്നാണ് അവർ അവളെ പിടികൂടിയത്. അവിടെ വെച്ച് തന്നെ മർദ്ദിച്ചു. പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി വാതിലുകൾ അടച്ചിട്ട് വീണ്ടും അവളെ മർദ്ദിച്ചു. വനിതാ പൊലീസിനെക്കാൾ കൂടുതൽ പുരുഷ പൊലീസാണ് അവളെ മർദ്ദിച്ചത്.”- യുവതിയുടെ സഹോദരി പറയുന്നു.

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷം വെള്ളിയാഴ്ച രാത്രിയോട് ഇവരെ വിട്ടയച്ചു. അടുത്ത ദിവസം രാവിലെ സ്റ്റേഷനിൽ എത്തണമെന്ന് പറഞ്ഞാണ് വിട്ടയച്ചത്. ഇതിനിടെയാണ് പെൺകുട്ടി തൂങ്ങിമരിച്ചത്.

പൊലീസുകാർ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും മരണക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു.

Story Highlights 21-year-old girl in UP commits suicide few hours after interrogation by police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top