കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; 1030 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

കോട്ടയം ജില്ലയിൽ കനത്ത മഴ. മഴക്കെടുതി ബാധിച്ച പ്രദേശം കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സന്ദർശിച്ചു. രക്ഷാ പ്രവർത്തനത്തിന് അഗ്നിശമന സേന പരിശ്രമം നടത്തുന്നുണ്ടെന്നും അത് നടത്തുക മാത്രമാണ് ചെയ്യാവുന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ പട്ടാളത്തെ വിളിക്കണം. റെസ്‌ക്യു ഓപറേഷൻ കൃത്യമായി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് ബാധിതർക്ക് വീട് വിട്ട് പോകാൻ ബുദ്ധിമുട്ടുണ്ട്. അതിനാൽ ക്യാമ്പുകളിൽ പ്രത്യേക സൗകര്യം ഒരുക്കി. നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. കൊവിഡ് രോഗികളും ക്വാറൻീനിലുള്ളവരും, പ്രായമായവർ അഥവാ 65 വയസിന് മുകളിൽ ഉള്ളവർ,സ്ത്രീകൾ, പുരുഷന്മാർ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്.

Read Also : കോട്ടയത്ത് കനത്ത മഴ; പുഴകൾ കര കവിഞ്ഞ് ഒഴുകുന്നു; കാർ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി

കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ പ്രവർത്തനം ഊർജിതമാകും. ജനങ്ങളുടെ ഭാഗത്ത് നിന്നും പൂർണ സഹകരണമുണ്ട്. ഉദ്യോഗസ്ഥരും അവർക്ക് കഴിയുംവിധം ശ്രമിക്കുന്നുണ്ട്. വിധിയാണ് എല്ലാം തീരുമാനിക്കുന്നത്. നന്മയ്ക്ക് വേണ്ടി ശ്രമിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം ജില്ലയിൽ 138 ക്യാമ്പുകളിലായി 1030 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മൂവായിരത്തിനാന്നൂറോളം പേർ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. ഏറ്റവും കൂടുതൽ പേർ ക്യാമ്പുകളിൽ ഉള്ളത് കോട്ടയം താലൂക്കിലാണ്. കൊവിഡ് നിരീക്ഷണത്തിൽ ഉള്ളവർക്ക് മാത്രം മൂന്ന് ക്യാമ്പുകളുണ്ട്. വയോജനങ്ങള്‍ക്കും കുട്ടികൾക്കും സ്ത്രീകൾക്കുമായി 46 ക്യാമ്പുകൾ സജ്ജീകരിച്ചു.

Story Highlights kottayam, heavy rain

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top