നിധിയുണ്ടെന്ന് വിശ്വസിച്ച് പുരാതന ക്ഷേത്രം കുഴിച്ചു; തൂൺ ഇളകി വീണ് യുവാവ് മരിച്ചു

നിധിയുണ്ടെന്ന് വിശ്വസിച്ച് പുരാതന ക്ഷേത്രത്തിൽ കുഴിയെടുത്തു. യുവാവ് കരിങ്കൽത്തൂണുവീണ് മരിച്ചു. പ്രദേശവാസിയായ സുരേഷ് (23) ആണ് മരിച്ചത്. ബംഗലൂരുവിലെ ഹൊസ്‌കോട്ട ഹിൻഡിഗാനല ഗ്രാമത്തിലെ സരോവര ആഞ്ജനേയസ്വാമി ക്ഷേത്രത്തിലാണ് സംഭവം.

600 വർഷം പഴക്കമുള്ള ക്ഷേത്രമാണ് നിധിയുണ്ടെന്ന് വിശ്വസിച്ച് ഒമ്പതംഗസംഘം കുഴിച്ചു തുടങ്ങിയത്. തുടർന്ന് ക്ഷേത്രത്തിലെ കരിങ്കൽ തൂണിന് ഇളക്കം സംഭവിക്കുകയും തൂണ് ഇളകി വീണ് യുവാവ് മരിക്കുകയും ചെയ്തത്. കൂടെയുണ്ടായിരുന്ന ശ്രീനിവാസ്, മഞ്ജുനാഥ്, സെബാസ്റ്റ്യൻരാജരത്‌ന എന്നിവർക്ക്. കരിങ്കൽ പാളികൾ ഇളകി വീണ് ഗുരുതരമായി പരുക്കേൽക്കുകും ചെയ്തിട്ടുണ്ട്. അപകടം സംഭവിച്ചതോടെ ആംബുലൻസ് വിളിച്ചശേഷം മറ്റുള്ള അഞ്ചുപേർ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ എത്തിയപ്പോഴാണ് തകർന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ യുവാക്കൾ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപെടുകയും പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയും ചെയ്തത്. സുരേഷ് എന്ന യുവാവ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു.

അതേസമയം, സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടവർക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. സുരേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമായതിനാൽ ക്ഷേത്രത്തിന്റെ തറയ്ക്കുള്ളിൽ നിധിയുണ്ടെന്ന് ഗ്രാമവാസികൾക്കിടയിൽ പ്രചരിച്ചിരുന്നു. മൂന്നുമാസംമുമ്പ് ഇതേക്ഷേത്രത്തിൽ നിധി കുഴിച്ചെടുക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. മാത്രമല്ല, ചില വിഗ്രഹങ്ങൾ മോഷണംപോകുകയും ചെയ്തു.

വ്യാഴാഴ്ച രാത്രി 11നും പുലർച്ചെ 3 മണിക്കുമിടയിലാണ് സംഘം ക്ഷേത്രത്തിലെത്തിയത്. അടിത്തറയിളകിയതോടെ തൂണുകളും കൽപ്പാളികളും താഴേക്ക് പതിക്കുകയും സുരേഷ് എന്ന യുവാവ് ഇതിൽ അകപ്പെടുകയുമായിരുന്നു. ഏറെക്കാലമായി ഒമ്പതംഗസംഘം നിധിവേട്ട ലക്ഷ്യമിട്ട് പ്രദേശം നിരീക്ഷിച്ചുവന്നിരുന്നതായി പൊലീസ് പറയുന്നു.

Story Highlights ancient temple, treasure, pillar collaped young man died

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top