സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി; മരിച്ചത് കാസര്‍ഗോഡ് സ്വദേശി

kasargod

സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. കാസര്‍ഗോഡ് മഞ്ചേശ്വരം വൊര്‍ക്കാടി മജീര്‍പള്ളം സ്വദേശി പി.കെ അബ്ബാസ് ആണ് മരിച്ചത്. 55 വയസായിരുന്നു. ശ്വാസ തടസം മൂലം കഴിഞ്ഞ ആഴ്ചയാണ് ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കൊവിഡ് മരണമാണ് അബ്ബാസിന്റേത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ആശുപത്രിയില്‍ വച്ച് നടന്ന പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും പരിശോധന നടത്തിയിരുന്നു. ഇവര്‍ക്കും രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

Story Highlights covid death Kasaragod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top