Advertisement

ഇഐഎ; വിജ്ഞാപനം കേന്ദ്ര സർക്കാർ പുനപരിശോധിക്കണമെന്ന് പിടി തോമസ് എംഎൽഎ

August 11, 2020
Google News 1 minute Read

ഇഐഎ കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധവുമായി പി ടി തോമസ് എംഎൽഎ. വിജ്ഞാപനം കേന്ദ്ര സർക്കാർ പുനപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിൽ എതിർപ്പ് അറിയിക്കാൻ വൈകിയ സംസ്ഥാന സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണ്. ഗാഡ്ഗിൽ റിപ്പോർട്ടിൽ തന്റെ നിലപാടിനെ എതിർത്ത സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെയും സിപിഐഎമ്മിനെയും അദ്ദേഹം വിമർശിച്ചു.

Read Also : ഇഐഎ പരിഷ്‌ക്കരിച്ച വിജ്ഞാപനം; കേരളം ഇന്ന് കേന്ദ്രത്തെ നിലപാട് അറിയിക്കും

ഇഐഎ കരട് വിജ്ഞാപനം നടപ്പാക്കിയാൽ കേരളത്തിലെ ജനങ്ങളെയാകും പ്രധാനമായും ബാധിക്കുക. പരിസ്ഥിതിയെ പോലെ തന്നെ ഇത് ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തും. എതിർപ്പ് അറിയിക്കാൻ വൈകിയ സംസ്ഥാന സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണ്. കരട് വിജ്ഞാപനം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു.

അതേസമയം പശ്ചിമഘട്ടത്തെ രക്ഷിക്കാൻ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന നിലപാടിൽ ഉറച്ചു നിനക്കുന്നുവെന്നും പി ടി തോമസ് പറഞ്ഞു. തന്റെ നിലപാടിനെ സംസ്ഥാന കോൺഗ്രസ് നേതൃത്വം അന്ന് ഉൾക്കൊണ്ടില്ല. ഗാഡ്ഗിൽ റിപ്പോർട്ടിനെ എതിർത്തവരാണ് സിപിഐഎമ്മും ഘടകകക്ഷികളും ചില മതമേലധ്യക്ഷന്മാരും. പരിസ്ഥിതി വിഷയത്തിൽ സിപിഐഎം നിലപാട് ഖേദകരമെന്നും പി ടി തോമസ് പറഞ്ഞു.

Story Highlights eia, pt thoamas mla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here