ഇന്ത്യയിൽ കൊവിഡ് മരണം 45,000 കടന്നു; പ്രതിദിന കേസുകളിൽ നേരിയ കുറവ്

india covid deaths crossed 45000

ഇന്ത്യയിൽ കൊവിഡ് മരണം 45,000 കടന്നു. 24 മണിക്കൂറിനിടെ 53,601 പോസിറ്റീവ് കേസുകളും 871 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 2,268,675 ഉം ആകെ മരണം 45,257 ആയി. ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 6,39,929 ആണ്.

പ്രതിദിന കേസുകളിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസങ്ങലാണ് അറുപതിനായിരത്തിലേറെ കൊവിഡ് കേസുകളാണ് പ്രതിദിനം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇന്ന് 53,601 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, 24 മണിക്കൂറിനിടെ 47,746 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തർ 1,583,489 ആയി. രോഗമുക്തി നിരക്ക് 69.79 ശതമാനമായി ഉയർന്നു. സാമ്പിൾ പരിശോധനകളുടെ എണ്ണം 2.5 കോടി കടന്നു. ആകെ 2,52,81,848 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 698,290 സാമ്പിളുകളാണ് പരിശോധിച്ചത്.

Story Highlights india covid deaths crossed 45000

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top