മണിപ്പൂരിൽ കോൺഗ്രസിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; പാർട്ടി എംഎൽഎമാർ വിപ്പ് ലംഘിച്ചു

മണിപ്പൂരിൽ കോൺഗ്രസ് എംഎൽഎമാർ വിപ്പ് ലംഘിച്ചു. എട്ട് കോൺഗ്രസ് എംഎൽഎമാരാണ് വിപ്പ് ലംഘിച്ചത്. ഇതോടെ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 16ന് എതിരെ 28 വോട്ടുകൾക്കാണ് ബിജെപി സർക്കാർ വിശ്വാസം തെളിയിച്ചത്.
Read Also : പ്രഭാത സവാരിക്കിടെ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
ശബ്ദവോട്ടെടുപ്പിലാണ് ബിരേൻ സിംഗ് ഭൂരിപക്ഷം തെളിയിച്ചത്. മയക്കുമരുന്ന് പിടിച്ചെടുത്ത കേസ് സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസിന്റെ അവിശ്വാസ പ്രമേയം. വിപ്പ് ലംഘിച്ചവർ സ്പീക്കർക്ക് രാജിക്കത്ത് നൽകിയിട്ടുണ്ട്. ബിജെപി എംഎൽഎമാർ അടക്കം ഭരണകക്ഷിയിൽ നിന്ന് ഒൻപത് പേർ ആയിരുന്നു കൊഴിഞ്ഞ് പോയത്. ഇതേസമയം കോൺഗ്രസ് എംഎൽഎമാരുമായി ഒത്തുകളിച്ച് ബിജെപി ഭരണം നിലനിർത്തി.
സഭയിൽ നാല് പേരെ അയോഗ്യരാക്കുകയും മൂന്ന് ബിജെപി എംഎൽഎമാർ രാജി വയ്ക്കുകയും ചെയ്തതോടെ 60 അംഗങ്ങളുണ്ടായിരുന്ന നിയമസഭയിൽ നിലവിൽ സ്പീക്കർ ഉൾപ്പെടെ 53 അംഗങ്ങളാണ് ഉള്ളത്. കൂടാതെ രാജി വച്ചവർ കോൺഗ്രസിൽ ചേരുകയും ആറ് എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയുമാണ് ഉണ്ടായത്. ഇതേ തുടർന്നായിരുന്നു കോൺഗ്രസിന്റെ അവിശ്വാസ പ്രമേയം സഭയിൽ ചർച്ചക്ക് എടുത്തത്.
Story Highlights – manipur, congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here