ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോൽ ഹിന്ദിയാണോ ? കനിമൊഴി വിഷയത്തിൽ എംകെ സ്റ്റാലിൻ

mk stalin on kanimozhi issue

ഹിന്ദി സംസാരിക്കാത്തതിന്റെ പേരിൽ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് മോശം പെരുമാറ്റം നേരിട്ടെന്ന കനിമൊഴി എംപിയുടെ ആരോപണത്തിൽ പ്രതികരണവുമായി സഹോദരനും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ. ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോൽ ഹിന്ദിയാണോ എന്നായിരുന്നു സ്റ്റാലിന്റെ ചോദ്യം.

ഹിന്ദി അറിയില്ലെന്നും തമിഴിലോ ഇംഗ്ലിഷിലോ സംസാരിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ നിങ്ങൾ ഇന്ത്യക്കാരനാണോ എന്നു ചോദിച്ചതായി കഴിഞ്ഞ ദിവസമാണു കനിമൊഴി ട്വിറ്ററിൽ വെളിപ്പെടുത്തിയത്.

സംഭവം വിവാദമായതോടെ സിഐഎസ്എഫ് അന്വേഷണത്തിന് ഉത്തരവിട്ടു. ഏതെങ്കിലും പ്രത്യേക ഭാഷയെ ഉയർത്തിപ്പിടിക്കുന്നതു നയമല്ലെന്നു സിഐഎസ്എഫ് വ്യക്തമാക്കി.

Story Highlights mk stalin on kanimozhi issue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top