നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ്; ഇടുക്കി മുൻ എസ്പിയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഇടുക്കി മുൻ എസ്പി കെബി വേണുഗോപാലിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കെബി വേണുഗോപാലിന് സിബിഐ നോട്ടീസ് നൽകിയിരുന്നു.

മുൻ എസ്പിക്കെതിരെ വ്യക്തമായ തെളിവുകൾ സിബിഐക്ക് ലഭിച്ചതായാണ് വിവരം. കേസിൽ നേരത്തെ അറസ്റ്റിലായ എസ്‌ഐ കെഎ സാബുവിൽ വേണുഗോപാലിനെതിരെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരമല്ല മേലുദ്യോഗസ്ഥൻ നിർദേശിച്ചതനുസരിച്ചാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് എന്നാണ് സാബുവിന്റെ മൊഴി.തെളിവ് ലഭിച്ചാൽ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന.

Story Highlights – Nedunkandam custody death case; Former Idukki SP to be questioned by CBI today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top