കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അവലോകനയോഗം ഇന്ന്

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അവലോകനയോഗം ഇന്ന്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിലവിലെ പ്രവർത്തന രീതി മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ഉദ്യോഗസ്ഥർ രാഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്പിമാർ മുതൽ ഉന്നത ഉദ്യോസ്ഥർ വരെയുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ടാണ് യോഗം ചേരുക.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊവിഡ് ട്രെയിസിംഗ് പ്രായോഗികമല്ലെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. റെസിഡന്റ്‌സ് അസോസിയേഷൻ മറ്റ് സംഘടനകൾ എന്നിവയുമായി സഹകരിച്ച് പുതിയ സംവിധാനം കൊണ്ടുവരാനും ആലോചനയുണ്ട്.

കൊവിഡ് പ്രതിരോധ ചുമതല പൊലീസിനെ ഏൽപ്പിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ആശയക്കുഴപ്പം തീർന്നിരുന്നില്ല. മാത്രമല്ല, നിർദേശങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ പൊലീസിനൊപ്പം ഹെൽത്ത് ഇൻസ്‌പെക്ടർമാരും കൊവിഡ് രോഗികളുടെ സമാന്തര പട്ടിക തയാറാക്കുന്നത് തുടരുകയാണ്.

രോഗികളുടെ സമ്പർക്കപ്പട്ടിക തയാറാക്കാനുള്ള ചുമതല ആരോഗ്യപ്രവർത്തകരിൽ നിന്നും മാറ്റി പൊലീസുകാരെ ഏൽപ്പിച്ചത് വൻ വിവാദമായിരുന്നു. പല സ്ഥലങ്ങളിലും പൊലീസ് നേരിട്ടെത്തി പട്ടിക തയാറാക്കുന്നില്ല. ചില സ്ഥലത്ത് ബൈക്ക് പട്രോൾ സംഘമെത്തിയാണ് പട്ടിക തയാറാക്കുന്നത്. മറ്റ് ചിലയിടങ്ങളിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാർ തയാറാക്കി നൽകുന്ന പട്ടിക മെഡിക്കൽ ഓഫീസർമാരിൽ നിന്നുമാണ് പൊലീസ് ശേഖരിക്കുന്നത്.

Story Highlights – Review meeting of top police officials today on covid defense activities

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top