2021 ലോകകപ്പ് കളിക്കുമോ എന്ന് ഉറപ്പില്ല; റോസ് ടെയ്‌ലർ

വിരമിക്കൽ സൂചനകൾ നൽകി ന്യൂസീലൻഡ് താരം റോസ് ടെയ്‌ലർ. 2021ൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ കളിക്കുന്ന കാര്യം ഉറപ്പില്ലെന്നാണ് ടെയ്‌ലർ പറഞ്ഞത്. കൂടുതൽ വയസ്സാവുകയാണെന്നും അതേപ്പറ്റി ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഇഎസ്‌പിഎൻ ക്രിക്ക്ഇൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
Read Also : അഞ്ച് ടീമുകൾ; 37 ദിവസം: രാജ്യാന്തര ക്രിക്കറ്റിനൊരുങ്ങി ന്യൂസീലൻഡ്
ഈ വർഷത്തിൻ്റെ തുടക്കത്തിൽ 100 രാജ്യാന്തര ടി-20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ന്യൂസീലൻഡ് താരമായി ടെയ്‌ലർ മാറിയിരുന്നു. 131.74 പ്രഹരശേഷിയും 41.50 ശരാശരിയുമുള്ള ടെയ്‌ലർ 166 റൺസാണ് ഇന്ത്യയിൽ നടന്ന അഞ്ച് ടി-20 സീരീസിൽ ആകെ നേടിയത്. കരീബിയൻ പ്രീമിയർ ലീഗിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ താരമാണ് ടെയ്‌ലർ.
ഇക്കൊല്ലം ഓസ്ട്രേലിയയിൽ നടക്കാനിരുന്ന ടി-20 ലോകകപ്പ് 2022ലേക്ക് നീട്ടിവച്ചിരുന്നു. അടുത്ത വർഷം ഇന്ത്യയിലും 2022ൽ ഓസ്ട്രേലിയയിലും ലോകകപ്പ് നടക്കും.
100 ടി-20കളിൽ നിന്നായി 1909 റൺസുകളാണ് ടെയ്‌ലർ നേടിയിട്ടുള്ളത്. 26.5 ആണ് ശരാശരി. പ്രഹരശേഷി 122.7.
Story Highlights – Ross Taylor Not Sure If He Will Play 2021 T20 World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here