അഭിനയമല്ല ജീവിതം; പച്ചക്കറി വ്യാപാരിയായി നടൻ ശിവദാസ് മട്ടന്നൂർ

കൊവിഡ് കാലത്ത് ഷൂട്ടിംഗും സ്റ്റേജ് ഷോകളും മുടങ്ങിയതോടെ പുതിയ ഉപജീവന മാർഗം കണ്ടെത്തിയിരിക്കുകയാണ് നടനും പ്രശസ്ത ഹാസ്യ കലാകാരനുമായ ശിവദാസ് മട്ടന്നൂർ. കഴിഞ്ഞ കുറച്ചു നാളായി ഇദ്ദേഹം പച്ചക്കറി വ്യാപാരം നടത്തിവരികയാണ്. കീഴല്ലൂർ പഞ്ചായത്ത് പരിധിയിലുള്ള വീടുകളിലും മറ്റുമായി വണ്ടിയിൽ പച്ചക്കറി എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്. സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് പച്ചക്കറി വ്യാപാരം.
പുലർച്ചെ മൂന്ന് മണിക്ക് ശിവദാസന്റെ ഒരു ദിവസം ആരംഭിക്കും. മാർക്കറ്റിലെത്തി പച്ചക്കറി ശേഖരിച്ച ശേഷം വീടുകളിൽ എത്തിച്ച് നൽകും. നാടക കലാകാരൻ സതീഷ് കൊതേരിയും ശിവദാസനൊപ്പമുണ്ട്. രാവിലെ തുടങ്ങുന്ന കച്ചവടം വൈകീട്ട് ആറ് മണിവരെ തുടരും.
വീട്ടുകാർക്കൊപ്പം നാട്ടുകാരും പിന്തുണച്ച് കൂടെയുണ്ട്. പച്ചക്കറി വ്യാപാരത്തിലൂടെ ലഭിക്കുന്ന തുകയിൽ ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മാറ്റിവയ്ക്കുന്നുണ്ട്. കൊവിഡ് കാലത്തെ അതിജീവിക്കാനാകുമെന്ന നിശ്ചയദാർഡ്യമുണ്ട് ശിവദാസന്. കലാജീവിതം പഴയപോലെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയും ശിവദാസൻ പങ്കുവയ്ക്കുന്നു.
Story Highlights – Shivadas Mattannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here