Advertisement

വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്

August 11, 2020
Google News 1 minute Read

അമേരിക്കയിൽ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്. പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ വാർത്താ സമ്മേളനത്തിന് ഇടയിലാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പിന് ശേഷവും പ്രസിഡന്റ് വാർത്താസമ്മേളനം തുടർന്നു. പിന്നീട് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

‘വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പുണ്ടായി. വേഗത്തിലാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. രഹസ്യ ഏജൻസികൾക്ക് നന്ദി രേഖപ്പെടുത്തട്ടെ, അവരുടെത് എപ്പോഴും പെട്ടെന്നുള്ള നടപടിയാണ്, അവര്‍ വളരെ അധ്വാനിക്കുന്നു.’ ട്രംപ് ട്വീറ്റ് ചെയ്തു.

Read Also : ജോർജ് ഫ്ളോയിഡിന്റെ കൊലപാതകം: വൈറ്റ് ഹൗസിന് സമീപം തീയിട്ടു; ട്രംപിനെ മാറ്റി

പോഡിയത്തിൽ പ്രസിഡന്റ് എത്തിച്ചേന്ന ശേഷം ഒരു ഓഫീസറും വെടിവയ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സീക്രട്ട് സർവീസ് ട്വീറ്റ് ചെയ്തു.17ത്ത് സ്ട്രീറ്റ് നോർത്ത് വെസ്റ്റിലും പെൻസിൽവാനിയ അവന്യൂ നോർത്ത് ഈസ്റ്റിലുമാണ് സംഭവം നടന്നത്. ഒരു പുരുഷനും ഒരു സീക്രട്ട് സർവീസ് ഓഫീസറും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടുവെന്നും ട്വീറ്റിലുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വൈറ്റ് ഹൗസിൽ ആരും ഒളിച്ചുകടക്കുകയോ മറ്റോ ഉണ്ടായില്ലെന്നും സീക്രട്ട് സർവീസ് ട്വീറ്റ് ചെയ്തു.

Story Highlights white house, shooting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here