സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഇന്ത്യയിലേക്ക് തിരികെയെത്തുന്നു; ഐഎസ്എൽ ക്ലബിന്റെ പരിശീലകനാവും

Stephen Constantine coach ISL

മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റൻ്റൈൻ ഇന്ത്യയിലേക്ക് തിരികെയെത്തുന്നു. അദ്ദേഹം ഏറെ വൈകാതെ ഒരു ഐഎസ്എൽ ക്ലബിൻ്റെ പരിശീലകനാവും എന്നാണ് റിപ്പോർട്ട്. ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ നിരവധി ഐഎസ്എൽ ക്ലബുകൾ തന്നെ ബന്ധപ്പെട്ടിരുന്നു എന്നും ഇന്ത്യയിലേക്ക് തിരികെ വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്യുന്നത്.

Read Also : ഇന്ത്യയെ കാല്പന്ത് കളി പഠിപ്പിക്കാൻ പ്രമുഖരുടെ നിര; അപേക്ഷ സമർപ്പിച്ചവർ ഫ്രാൻസിനെ ലോകകപ്പ് ഫൈനലിലെത്തിച്ച കോച്ചും

“ഞാൻ 6 വർഷമായി വീടുവിട്ട് നിൽക്കുകയായിരുന്നു. കുറച്ച് കാലം എനിക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമായിരുന്നു. ഞാൻ ഇന്ത്യ വിട്ടതിനു പിന്നാലെ ഒരുപാട് ക്ലബുകൾ എന്നെ വിളിച്ചിരുന്നു. പക്ഷേ, രാജിവെച്ചതിൻ്റെ ഉടൻ തന്നെ പരിശീലനത്തിലേക്ക് തിരികെ പോകാൻ ഞാൻ ആഗ്രഹിച്ചില്ല. പക്ഷേ, ക്ലബ് ഫുട്ബോൾ കാര്യങ്ങൾ ഞാൻ മിസ് ചെയ്തിരുന്നു. ഒരു ക്ലബിൽ ഉണ്ടായാൽ താരങ്ങളെയും പരിശീലകരെയും സഹായിക്കുകയും അവരുടെ വളർച്ച നോക്കിക്കാണുകയും ചെയ്യാം. ഇന്ത്യ എപ്പോഴും എന്നെ നന്നായി പരിഗണിച്ചിട്ടുണ്ട്, തീർച്ചയായും ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാം.”- കോൺസ്റ്റൻ്റൈൻ പറഞ്ഞു എന്ന് ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഏതാണ്ട് എല്ലാ ക്ലബുകളും പരിശീലകരെ നിയമിച്ചിട്ടുണ്ട്. ചെന്നൈയിൻ എഫ്സി, നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്സി എന്നീ ക്ലബുകളാണ് ഇപ്പോൾ പരിശീലകരെ തിരയുന്നത്.

Read Also : ഫിൽ ബ്രൗൺ പുറത്ത്; ഹൈദരാബാദിനെ പരിശീലിപ്പിക്കാൻ ആൽബർട്ട് റോക്ക

2019 ഏഷ്യാ കപ്പിനു ശേഷമാണ് കോൺസ്റ്റൻ്റൈൻ വിടപറയുന്നത്. 2002-2005 കാലഘട്ടത്തിൽ ഇന്ത്യയെ പരിശീലിപ്പിച്ച കോൺസ്റ്റൻ്റൈൻ 2015ൽ വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഫിഫ റാങ്കിങ്ങിൽ 173ആം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയെ 97ആം റാങ്കിലെത്തിച്ചാണ് അദ്ദേഹം പടിയിറങ്ങിയത്. കോൺസ്റ്റൻ്റൈനു കീഴിൽ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച ഇന്ത്യ സാഫ് കപ്പ്, ഇൻ്റർ കോണ്ടിനെൻ്റൽ കപ്പ് എന്നിവ വിജയിക്കുകയും 2019 ഏഷ്യാ കപ്പിന് യോഗ്യത നേടുകയും ചെയ്തിരുന്നു. ഏഷ്യാ കപ്പിൽ തായ്ലൻഡിനെതിരെ ആദ്യ മത്സരം ജയിച്ചു തുടങ്ങിയ ഇന്ത്യ തുടർന്നുള്ള കളികളിൽ പരാജയപ്പെട്ട് ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. ഇതോടെ ഇന്ത്യ ഏഷ്യാ കപ്പിൽ പുറത്തായി. ഇന്ത്യയുടെ പുറത്താകലാണ് കോൺസ്റ്റൻ്റൈൻ്റെ രാജിയിൽ കലാശിച്ചത്.

റാങ്കിങ് മെച്ചപ്പെടുത്തിയെങ്കിലും കോൺസ്റ്റൻ്റൈൻ്റെ ലോങ് ബോൾ ടാക്ടിക്സ് പരക്കെ വിമർശനം ഏറ്റു വാങ്ങിയിരുന്നു. അർഹതയുള്ള പല കളിക്കാരെയും തഴഞ്ഞാണ് കോൺസ്റ്റൻ്റൈൻ ടീം തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.

Story Highlights Stephen Constantine looks to coach an ISL team

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top