Advertisement

ലണ്ടനിൽ മത്സരത്തിനിടെ ഇന്ത്യൻ വംശജനായ റഫറിക്ക് നേരെ ഫുട്ബോൾ താരത്തിന്റെ ആക്രമണം; വീഡിയോ

August 12, 2020
Google News 2 minutes Read
Football player attacked referee

ലണ്ടനിൽ ഇന്ത്യൻ വംശജനായ ഫുട്ബോൾ റഫറിക്ക് നേരെ താരത്തിന്റെ ആക്രമണം. ഒരു സൗഹൃദമത്സരത്തിനിടെയാണ് 28കാരനായ സത്യം ടോകി എന്ന റഫറിയെ താരം അക്രമിച്ചത്. താരത്തിനെതിരെ ചുവപ്പു കാർഡ് കാണിച്ച റഫറിയുടെ നടപടി ഇഷ്ടമാവാതെയായിരുന്നു ആക്രമണം. തുടർന്ന് മത്സരം ഉപേക്ഷിച്ചു.

Read Also : ബാൽക്കണിയിൽ നിന്ന് ഗ്രൗണ്ടിലേക്ക്; അവിടെ നിന്ന് വേസ്റ്റ് ബിന്നിലേക്ക്: ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളുടെ ഫുട്ബോൾ സ്കിൽ വൈറൽ

മിഡിൽസെക്സ് പ്രീമിയറിൻ്റെ പതിനൊന്നാം ഡിവിഷനിൽ കളിക്കുന്ന രണ്ട് ക്ലബുകൾ തമ്മിലായിരുന്നു മത്സരം. മത്സരത്തിന്റെ 42ആം മിനിറ്റിൽ ടോകി കളിക്കാരനെ മഞ്ഞ കാർഡ് കാണിച്ചിരുന്നു. കാർഡ് കിട്ടിയതിനു കുപിതനായ താരം റഫറിക്ക് നേരെ ഭീഷണി മുഴക്കി. മത്സരം കഴിഞ്ഞാൽ കാണിച്ചു തരാമെന്നും ഇയാൾ പറഞ്ഞു. ഇതേ തുടർന്ന് റഫറി ചുവപ്പ് കാർഡ് പുറത്തെടുത്തു. തുടർന്നായിരുന്നു ആക്രമണം. റഫറിയുടെ മുഖത്ത് മൂന്നു തവണ ഇയാൾ ഇടിച്ചു. ഇടികൊണ്ട് അല്പ സമയത്തേക്ക് തൻ്റെ കാഴ്ച മറഞ്ഞു എന്ന് ടോക്കി പറയുന്നു. മുറിവിൽ നിന്ന് രക്തമൊഴുകുന്നുണ്ടായിരുന്നു. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ആക്രമണം നടത്തിയ താരത്തെ പുറത്താക്കിയതായി ക്ലബ് അറിയിച്ചു.

വീഡിയോ കാണാം:

Story Highlights Football player attacked indian referee in london

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here