തിരുവനന്തപുരത്ത് തീരദേശ സോണുകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

covid trivandrum

തിരുവനന്തപുരത്ത് തീരദേശ സോണുകളില്‍ രോഗസാധ്യത കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന എല്ലാ കടകള്‍ക്കും രാവിലെ ഏഴുമുതല്‍ വൈകിട്ട് മൂന്നുവരെ പ്രവര്‍ത്തിക്കാം. എറണാകുളം ജില്ലയിലെ പ്രധാന ക്ലസ്റ്ററായിരുന്ന ആലുവയില്‍ രോഗ വ്യാപനം കുറയുകയാണ്. പശ്ചിമ കൊച്ചി മേഖലയില്‍ ആശങ്ക തുടരുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം ചെല്ലാനം മേഖലയിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Read Also : സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

വയനാട് കാലവര്‍ഷത്തില്‍ ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേതുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ അടക്കമുള്ള എല്ലാവരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിനുള്ള നൂതന മാര്‍ഗങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കുന്നുണ്ട്. വിവിധ ജില്ലകളില്‍ പൊലീസ് മേധാവിമാര്‍ തയാറാക്കിയ പ്രതിരോധ മാര്‍ഗങ്ങള്‍ പരസ്പരം മനസിലാക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്തി നടപ്പിലാക്കും.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം – തത്സമയം

Posted by 24 News on Wednesday, August 12, 2020

ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈന്‍ ബിഹേവിയറല്‍ ട്രെയിനിംഗ് നല്‍കും. കൊവിഡിനെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് സംഘടിപ്പിക്കുന്നത്. കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വനിതകളുടെ സഹായം കൂടി ലഭ്യമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights thiruvananthapuram coastal zones more concessions

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top