രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം നാളെ; ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരും

രാജസ്ഥാനില്‍ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരും. ഇന്ന് ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. നാളെ നിയമസഭാസമ്മേളനം ചേരാനിരിക്കെയാണ് അവിശ്വാസപ്രമേയവുമായി ബിജെപിയുടെ അവസാനശ്രമം. അതേസമയം 120 എംഎല്‍എമാരുടെ പിന്തുണ ഉള്ളതിനാല്‍ ഗെഹ്‌ലോട്ട് ക്യാമ്പിന് ആശങ്കയ്ക്ക് വകയില്ല.

അതിനിടെ,രാജസ്ഥാനില്‍ രണ്ട് എംഎല്‍എ മാര്‍ക്കെതിരെയുള്ള സസ്പെന്‍ഷന്‍ കോണ്‍ഗ്രസ് പിന്‍വലിച്ചു. ഭന്‍വര്‍ ശര്‍മ, വിശ്വേന്ദ്ര സിംഗ് എന്നിവരുടെ സസ്‌പെന്ഷനാണ് പിന്‍വലിച്ചത്. ബിഎസ്പി എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയം പരിഗണിക്കുന്നത് ശരിയല്ലെന്ന് സുപ്രിംകോടതി അറിയിച്ചു.

Story Highlights Assembly session tomorrow; Rajasthan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top