കലാഭവൻ സോബി പറഞ്ഞ വഴിയേ സിബിഐ; ബാലഭാസ്‌കറിന്റെ മരണത്തിൽ നിർണായക തെളിവെടുപ്പ് ഇന്ന്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐയുടെ നിർണായക തെളിവെടുപ്പ് ഇന്ന് നടക്കും. കലാഭവൻ സോബിക്കൊപ്പം അപകടം നടന്ന സ്ഥലത്താണ് തെളിവെടുപ്പ് നടക്കുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്പി നന്ദകുമാരൻ നായരുടേയും ഡിവൈഎസ്പി അനന്ദകൃഷ്ണന്റേയും നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

ബാലഭാസ്‌കർ അപകടത്തിൽപ്പെടുന്നതിന് തൊട്ടു മുൻപ് ഒരു സംഘം ആളുകൾ കാർ തല്ലിപ്പൊളിക്കുന്നത് കണ്ടിരുന്നുവെന്ന് കലാഭവൻ സോബി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവം നടന്ന സ്ഥലത്തും ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽപ്പെട്ട സ്ഥലത്തും സിബിഐ സംഘം പരിശോധനയ്ക്ക് എത്തുന്നത്. കേസിൽ ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടേയും ഭാര്യയുടേയും മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു.

Read Also : ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച വെളിപ്പെടുത്തൽ; തനിക്ക് ഭീഷണിയുണ്ടെന്ന് കലാഭവൻ സോബി

കഴക്കൂട്ടത്തിനടുത്ത് പള്ളിപ്പുറത്ത് കാർ മരത്തിലിടിച്ചാണ് ബാലഭാസ്‌കറും മകളും മരിച്ചത്. ഭാര്യ ലക്ഷ്മിക്കും അർജുനും ഗുരുതര പരുക്കറ്റിരുന്നു. സംഭവ സ്ഥലത്ത് തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന കലാഭവൻ സോബിയുടെ മൊഴിയും സിബിഐ വിശദമായി പരിശോധിക്കും.

Story Highlights Balabhaskar, kalabhavan sobi, CBI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top