മുഖ്യമന്ത്രി പെട്ടിമുടിയിലേക്ക്; ദുരിതബാധിത മേഖല സന്ദർശിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ രാജമല പെട്ടിമുടിയിലേക്ക്. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉണ്ടാകും. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റർ മാർഗം രാവിലെ എട്ട് മണിക്ക് മുഖ്യമന്ത്രിയും സംഘവും മൂന്നാർ ആനച്ചാലിൽ എത്തും. ഇവിടെ നിന്ന് റോഡ് മാർഗമാണ് പെട്ടിമുടിയിൽ എത്തുക.

വലിയ ദുരന്തം സംഭവിച്ച പെട്ടിമുടി മുഖ്യമന്ത്രി സന്ദർശിക്കാത്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കരിപ്പൂർ വിമാനദുരന്തം നടന്നതിന്റെ പിറ്റേന്ന് തന്നെ മുഖ്യമന്ത്രിയും ഗവർണറും ഇവിടെ എത്തിയിരുന്നു. ഇരട്ടനീതിയാണ് മുഖ്യമന്ത്രി നടപ്പിലാക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതോടെയാണ് പെട്ടിമുടി സന്ദർശിക്കാൻ മുഖ്യമന്ത്രി തയ്യാറായത്.

അതേസമയം, പെട്ടിമുടിയിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇനിയും തുടരും. പതിനഞ്ച് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. പെട്ടിമുടിയിൽ ആകെ മരിച്ചവരുടെ എണ്ണം 55 ആയി.

Story Highlights Pettimudi, Landslide, Pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top