അറുത്തുമാറ്റിയിട്ടും ഗ്രിൽ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തില്ല; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അറുത്തുമാറ്റിയ ഗ്രിൽ തൽസ്ഥാനത്ത് നിന്ന് എടുത്തുമാറ്റിയില്ല. അറിയാതെ ചാരിനിന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

പോത്തൻകോട് ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ‘ഫേബുലസ് സ്റ്റിച്ചിങ് സെന്റർ’ ഉടമയും പതിപ്പള്ളിക്കോണം ഫേബുലസ് ഹൗസിൽ സന്തോഷ് കുമാറിന്റെ ഭാര്യയുമായ ടി.ബിന്ദു (44) വാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് കൈകഴുകാനായി പുറത്തിറങ്ങിയ ബിന്ദു, കൈകഴുകിയ ശേഷം ഗ്രിൽ അറുത്തുമാറ്റിയതറിയാതെ ചാരി നിൽക്കുന്നതിനിടയിലാണ് അപകടം ഉണ്ടാവുന്നത്. ഗ്രിൽ ഇളകി മാറി 17 അടി താഴ്ചയിലേക്ക് ബിന്ദു വീഴുകയായിരുന്നു.

നാട്ടുകാർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഗ്രിൽ പുനഃസ്ഥാപിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നും മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി പൊലീസ് പറഞ്ഞു.

അതേസമയം, അപകടം സംഭവിച്ച ശേഷം അധികൃതർ സ്ഥലത്തെത്തി ഗ്രിൽ പൂർവ സ്ഥിതിയിലാക്കുകയും ചെയ്തു.

Story Highlights -grill was not removed, house wife death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top