മാക്രോ ലെൻസ് സ്വന്തമായി നിർമിച്ച് അതിഗംഭീര ചിത്രങ്ങളെടുക്കുകയാണ് ഈ പെൺകുട്ടി…

മുന്നിൽ കാണുന്ന കാഴ്ചകൾ മൊബൈൽ ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാത്തവർ വിരളമായിരിക്കും. മൊബൈൽ ക്യാമറയിലൂടെയുള്ള മാക്രോ ഫോട്ടോഗ്രഫിക്കായി മാക്രോ ലെൻസ് സ്വന്തമായി നിർമിച്ച് അതിഗംഭീര ചിത്രങ്ങളെടുക്കുകയാണ് കാവ്യാ തമ്പിയെന്ന ഈ പിജി വിദ്യാർത്ഥിനി.

ഡിജിറ്റൾ ക്യാമറയിൽ പകർത്തിയതെന്ന് തോന്നിപ്പിക്കുന്ന സൂക്ഷ്മ ചിത്രങ്ങൾ 15000 രൂപ വില വരുന്ന മൊബൈൽ ഫോണിലാണ് എടുത്തത്. കടയ്ക്കൽ വെളളാർവട്ടം സ്വദേശിനിയായ കാവ്യാ തമ്പിയുടെ ക്ലിക്കുകളാണ് ഇതെല്ലാം.

ഫോട്ടോഗ്രാഫിയിലെ തന്നെ ഏറ്റവും പ്രയാസമേറിയ മേഖലയാണ് സൂക്ഷ്മ ചിത്രങ്ങൾ എടുക്കുന്ന മാക്രോ ഫോട്ടോഗ്രാഫി.
കാവ്യാ അതിനായി ഓൺലൈൻ ഷോപ്പിംഗിലൂടെ ലെൻസ് വാങ്ങി. ആ ലെൻസ് ഉപയോഗിക്കാൻ കഴിയില്ല എന്ന് അറിഞ്ഞതോടെ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. സ്വന്തമായി ഒരെണ്ണം അങ്ങുണ്ടാക്കി… വീട്ടിലുണ്ടായിരുന്ന ടെലി ലെൻസ് പൊളിച്ച് അതിൽ നിന്നാണ് ലെൻസ് എടുത്തത്. ഒറ്റ ദിവസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.

ചെറുപ്പം മുതൽ ഫോട്ടോഗ്രാഫിയുടെ താൽപര്യമുള്ള കാവ്യക്ക് ആദ്യം ലാൻഡ്‌സ്‌കേപ്പ് ഫോട്ടോഗ്രാഫിയോടായിരുന്നു കമ്പം. പിന്നീടാണ് ഇഷ്ടം മാക്രോ ഫോട്ടോഗ്രാഫി യിലേക്ക് വഴിമാറിയത്. പിജി വിദ്യാർത്ഥിനിയായ കാവ്യയ്ക്ക് പ്രാണികളുടെ സുക്ഷ്മമായ ചിത്രങ്ങൾ എടുക്കുന്നതിലാണ് കൂടുതൽ കൗതുകം.

Story Highlights – macro lens creation,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top