വാളയാർ കേസ്: കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥനെ രക്ഷിക്കനാണ് ശ്രമം നടക്കുന്നതെന്ന് പെൺകുട്ടികളുടെ അമ്മ

വാളയാർ കേസിലെ ജൂഡിഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ വൈകരുതെന്ന് പെൺകുട്ടികളുടെ അമ്മ. കേസ് അട്ടിമറിച്ച സോജനെ രക്ഷിക്കനാണ് ശ്രമം നടക്കുന്നതെന്ന് പെൺകുട്ടികളുടെ അമ്മ 24 നോട് പറഞ്ഞു. ജുഡിഷ്യൽ കമ്മീഷൻ റിപ്പോർട്ട് ഇന്നലെയാണ് സർക്കാർ അംഗീകരിച്ചത്.
ജൂഡിഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥനായ സോജനെതിരെ നടപടിക്ക് ശുപാർശയില്ലെന്നാണ് മനസിലാക്കുന്നത്. കേസ് അട്ടിമറിച്ചത് ഡിവൈഎസ്പി സോജനാണ്. നടപടിയെടുത്തില്ലെങ്കിൽ മറ്റ് നിയമനടപടികളിലേക്ക് പോകുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ ട്വന്റിഫോറിനോട് പറഞ്ഞു.
കമ്മീഷൻ റിപ്പോർട്ട് അംഗീകരിക്കാൻ ഏറെ വൈകിയെന്നും ആരോപണമുണ്ട്. എത്രയും പെട്ടന്ന് നടപടിയെടുക്കണമെന്ന് പറഞ്ഞ കുടുംബം അന്വേഷണ റിപ്പോർട്ടിനെ പൂർണ്ണമായി തള്ളാനോ കൊള്ളാനോ തയ്യാറായില്ല.
Story Highlights – walayar rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here