കരിപ്പൂരിൽ അന്ന് സംഭവിച്ചതെന്ത്? ദുരന്തമുഖത്ത് ആദ്യം ഓടിയെത്തിയ സിഐഎസ്എഫ് ഡെപ്യൂട്ടി കമാന്റർ കിഷോർ കുമാർ പറയുന്നു….

കൊവിഡിനും പെട്ടിമുടിയിലെ ദുരന്തത്തിനും പിന്നാലെ ഓഗസ്റ്റ് 7 എന്ന വെള്ളിയാഴ്ച കടന്ന് പോയത് മറ്റൊരു ദുരന്ത വാർത്തയുമായായിരുന്നു. സ്വപ്‌നവും പ്രതീക്ഷയുമായി
പറന്നിറങ്ങിയ ഒരു കൂട്ടം പ്രവാസികളുടെ ജീവിതം ഞൊടിയിടയിലാണ് റൺവേയിൽ പൊലിഞ്ഞത്. എയർപോർട്ട് അധികൃതരുടെയും നാട്ടുകാരുടെ ഇടപെടൽ കൊണ്ട് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിച്ചു.

എന്നാൽ, രക്ഷാപ്രവർത്തനത്തിന് ആദ്യം എത്തിയതാര്?
ദുരന്തത്തിന്റെ നേർ സാക്ഷികളും വയർലെസ് സെറ്റിൽ എല്ലാവരെയും അറിയിച്ചതും സിഐഎസ്എഫ് സംഘമാണ്. ദുരന്ത മുഖത്തേക്ക് ആദ്യം ഓടി എത്തിയത് വിമാനതാവളത്തിന്റെ സുരക്ഷാ ചുമതയുള്ള സിഐഎസ്എഫിന്റെക്യുആർടി സംഘമാണ്. മലയാളിയായ കരിപ്പൂരിലെ സിഐഎസ്എഫ് മേധാവി ഡിസി കിഷോർ കുമാറാണ് സംഘത്തെ നയിച്ചത്. തകർന്ന വിമാനത്തിന്റെ കോക്ക് പിറ്റിൽ നിന്നും പൈലറ്റിനെ പുറത്തെടുത്തതും കിഷോർ കുമാർ ആയിരുന്നു. ദുരന്തമുഖത്തെ അനുഭവങ്ങൾ ട്വിന്റി ഫോർ ന്യൂസ് എഡിറ്റർ ദീപക് ധർമ്മടത്തോട് പങ്കിട്ട് സിഐഎസ്എഫ് ഡെപ്യൂട്ടി കമാന്റർ കിഷോർ കുമാർ. [ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്].

അപകടം ആദ്യം വയർലെസിന്റെ വോക്കി ടോക്കിലൂടെ കൺട്രോൾ റൂമിലേക്ക് അറിയിച്ചത് ഗേറ്റ് നമ്പർ 8ൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ അജയ് സിംഗാണ്. തുടർന്ന് കൺട്രോൾ റൂമിന്റെ എല്ലാ സ്‌റ്റേഷനുകളും അലേർട്ടായി. തുടർന്ന് അഞ്ചംഗ ക്യൂആർടി ടീം സംഭവ സ്ഥലതെത്തി. എമർജൻസി എക്‌സിറ്റിലൂടെ പുറത്തേക്ക് ചാടിയ യാത്രക്കാരൻ തുറന്ന വഴിയിലൂടെയായിരുന്നു പിന്നീടുള്ള രക്ഷാപ്രവർത്തനം.

അഞ്ച് മിനിട്ടിനുള്ളിൽ രക്ഷാപ്രവർത്തനത്തിനായി 15 അംഗ ക്യുആർടി സംഘം അവിടേക്ക് എത്തി. അപകടം സംഭവിച്ച ആദ്യ മണിക്കൂറുകളിൽ നേരിട്ട വലിയ വെല്ലുവിളികളിൽ ഒന്നായിരുന്നു വിമാനത്തിന്റെ ഇന്ധനം പുറത്തേക്ക് ലീക്ക് ചെയ്യുന്നത്. ഫയർ ഫോഴ്‌സ് എത്തുന്നതിന് മുൻപുള്ള രക്ഷാപ്രവർത്തനം തികച്ചും വെല്ലുവിളികൾ നിറഞ്ഞത് തന്നെയായിരുന്നു. എന്നാൽ, ക്യുആർടി ടീമിന്റെ സമയോചിതമായ ഇടപെടൽ തികച്ചും പോസിറ്റീവായത് തന്നെയായിരുന്നു എന്ന് കിഷോർ കുമാർ പറയുന്നു.

ഇന്ധനം ലീക്ക് ചെയ്യാൻ തുടങ്ങിയതോടെ സ്പാർക്ക് ഉണ്ടാവാനുള്ള സാധ്യയും വളരെ കൂടുതലായിരുന്നു. അതുകൊണ്ട് തന്നെ ആളുകളുടെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുകയെന്നതും ആ സമയത്ത് നേരിട്ട ശ്രമകരമായ ദൗത്യങ്ങളിലൊന്നായിരുന്നു. ഈ സമയം മലയാളത്തിലുള്ള പബ്ലിക് അനൗൺസ് സിസ്റ്റത്തിലൂടെ മാത്രമേ കൺട്രോൾ ചെയ്യാൻ കഴിമായിരുന്നുള്ളു.

മാത്രമല്ല, പ്രതികൂലമായ കാലാവസ്ഥയും ഇരുട്ടും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. കോക്ക് പിറ്റ് പെരിമീറ്റർ വാളിന്റെ ഉള്ളിൽ ഇടിച്ചു കയറിയിരുന്നു. പെരിമീറ്റർ വാൾ ജെസിബി ഉപയോഗിച്ച് പൊട്ടിച്ച ശേഷം രണ്ട് മണിക്കൂറിന് ശേഷമാണ് പൈലറ്റിനെ പുറത്തെടുത്തത്. തികച്ചു ഹൃദയത്തിൽ തൊടുന്നതായിരുന്നു ആ ദൃശ്യങ്ങൾ. എങ്കിലും ചാരുതാർത്ഥ്യമുണ്ട്. കുറേയധികം ആളുകളെ ജീവിതത്തിലേക്ക് കൊണ്ടുവരാനായതിലെന്ന് സിഐഎസ്എഫ് ഡെപ്യൂട്ടി കമാന്റർ കിഷോർ കുമാർ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top