Advertisement

‘റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിന്റെ മകളിൽ കൊവിഡ് വാക്സിൻ പരീക്ഷിക്കുന്ന ദൃശ്യങ്ങളിലെ വാസ്തവമെന്ത്? [24 Fact check]

August 13, 2020
Google News 3 minutes Read

/-കാതറിൻ കിണറ്റുകര

കൊവിഡ് വാക്സിൻ കണ്ടെത്തിയ റഷ്യയിൽ നിന്നും വ്യാജവാർത്തകളും എത്തി തുടങ്ങി. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിന്റെ മകളിൽ ആദ്യ കൊവിഡ് വാക്സിൻ പരീക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ വ്യാപകമായി വിഡിയോയും ചിത്രങ്ങളും പങ്കുവെക്കപ്പെടുന്നു. എന്താണ് ഈ വാർത്തയുടെ ശരിയായ ഉള്ളടക്കം പരിശോധിക്കാം…

റഷ്യൻ പ്രസിഡന്റിന്റെ മകളിൽ കൊവിഡ് വാക്സിൻ വിജയകരമായി പരീക്ഷിച്ചുവെന്ന വസ്തുതയുടെ നിഴലിലാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ഒറ്റ നോട്ടത്തിൽ വ്യാജമെന്നുതോന്നാൻ ദൃശ്യങ്ങളിൽ ഒന്നുമില്ല. അസാധാരണമായ ദൃശ്യങ്ങൾ അല്ലാത്തതിനാൽ സമൂഹ മാധ്യമങ്ങളിൽ നിരവധി ഷെയറുകളാണ് വിഡിയോയ്ക്ക് ലഭിച്ചത്. 8000 രത്തിലേറെ പേർ ദൃശ്യങ്ങൾ കണ്ടു കഴിഞ്ഞു. വിഡിയോയിൽ കാണുന്ന പെൺകുട്ടി പക്ഷെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിന്റെ മകളല്ല. വാക്സിൻ കണ്ടു പിടിക്കുന്നതിനും വളരെ മുൻപ് ജൂണിൽ പുറത്ത് വന്ന ദൃശ്യങ്ങളാണ് വീണ്ടും പുതിയ തലക്കെട്ടോടെ പ്രചരിക്കുന്നത്. ദൃശ്യങ്ങളിലുള്ളത് നതാലിയ എന്ന റഷ്യൻ ഹെൽത്ത് വോളന്റിയർ ആണ്. വാക്സിൻ പരീക്ഷണത്തിന്റെ ഒരു ഘട്ടം തന്നെയാണ് ചിത്രത്തിൽ. വാക്സിൻ പരീക്ഷണങ്ങളുടെ ഭാഗമായി നടത്തിയ ക്ലിനിക്കൽ ട്രയലിന്റെ ദൃശ്യങ്ങളാണിത്. പക്ഷേ വ്‌ളാഡിമർ പുടിന്റെ മകളിൽ വാക്സിൻ പരീക്ഷിക്കുന്ന ദൃശ്യങ്ങൾ ഇതുവരെയും പുറത്തു വന്നിട്ടില്ല.

റഷ്യയുടെ വാക്സിൻ പരീക്ഷണവും അതിന്റെ വിജയവും ചരിത്രമാണ്. ചരിത്രത്തിന്റെ പകർത്തി വെക്കലിൽ ഇത്തരം വ്യാജ പ്രചാരണങ്ങൾ അരുത്. വരും തലമുറയുടെ പാഠപുസ്തകമാണ് ഇന്നത്തെ വാർത്ത. അത്രയുമെങ്കിലും ഒന്നോർക്കുക.

Story Highlights – reality, covid vaccine, daughter of Russian President Vladimir Putin, [24 Fact check]

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here