Advertisement

ശ്രീചിത്ര ഡയറക്ടറായി ഡോ. ആശാ കിഷോർ വീണ്ടും ചുമതലയേൽക്കും

August 14, 2020
Google News 2 minutes Read

തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ഡോ. ആശാ കിഷോർ ഇന്ന് വീണ്ടും ചുമതലയേൽക്കും. ഡയറക്ടർ പദവിയിൽ പുനർ നിയമനം സ്റ്റേ ചെയ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ് അവധി റദ്ദാക്കി ഡോ. ആശാ കിഷോർ ചുമതലയിൽ തിരികെ എത്തുന്നത്.

മേയ് 12ന് ചേർന്ന ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയിൽ ആശാ കിഷോറിന് ഡയറക്ടർ സ്ഥാനത്ത് തുടരാമെന്ന തീരുമാനമെടുത്തിരുന്നു. 2025 ഫെബ്രുവരിയിൽ വിരമിക്കുന്നത് വരെയാണ് കാലാവധി. ഇതിനെതിരെയാണ് ഒരു വിഭാഗം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. ആശാ കിഷോർ ഡയറക്ടറായി തുടരുമെന്ന ഉത്തരവ് ട്രൈബ്യൂണൽ സ്‌റ്റേ ചെയ്തു. തുടർന്ന് ആശാ കിഷോർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ആശാ കിഷോർ ഡയറക്ടർ സ്ഥാനം ഏറ്റെടുത്തതിന് ശേഷം വൈദ്യശാസ്ത്ര ഉപകരണ വികസനത്തിന് വലിയ പ്രാധാന്യമാണ് നൽകിയത്. ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിലെ ടെക്നിക്കൽ റിസർച്ച് സെന്ററിന് കീഴിൽ വൈദ്യശാസ്ത്ര ഉപകരണങ്ങളും ഉത്പന്നങ്ങളും വികസിപ്പിക്കുന്നതിന് 37 പുതിയ ഗവേഷണ പദ്ധതികൾ ആരംഭിച്ചു. ഭാഭ അറ്റോമിക് റിസർച്ച് സെന്ററിന്റെ പങ്കാളിത്തത്തോടെ ഡീപ് ബ്രെയിൻ സിമുലേറ്റർ വികസിപ്പിച്ചെടുക്കുന്നതിന് ആശാ കിഷോറിന്റെ നേതൃത്വത്തിൽ ഗവേഷണം പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് പുനർനിയമനത്തിനെതിരെ ഒരു വിഭാഗം ട്രൈബ്യൂണലിനെ സമീപിക്കുന്നതും ഉത്തരവ് സ്റ്റേ ചെയ്യുന്നതും.

Story Highlights Sree Chitra Tirunal Institute for Medical Sciences & Technology, Dr. Asha kishore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here