Advertisement

സംസ്ഥാന പൊലീസ് മേധാവി നിരീക്ഷണത്തിൽ

August 14, 2020
Google News 1 minute Read
dgp loknath behra

ഡിജിപി ലോക്‌നാഥ് ബെഹ്‌റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മലപ്പുറത്തെ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഡിജിപി നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്. ഇവരുമായി ഡിജിപി സമ്പർക്കത്തിൽ വന്നിരുന്നു.

മലപ്പുറത്തെ ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുന്‍പ് താൻ നിരീക്ഷണത്തിൽ പോകുകയാണെന്ന് കളക്ടർ അറിയിച്ചു. പെരിന്തൽമണ്ണ സബ് കളക്ടർക്കും അസിസ്റ്റൻറ് കളക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ ഉൾപ്പെടെ 21 ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചു.

Read Also : ഇ- വിദ്യാരംഭം പദ്ധതിക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തുടക്കം കുറിച്ചു

കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി അബ്ദുൾ കരീമിന് കൊവിഡ് ബാധിച്ചിരുന്നു. ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ക്വാറന്റീനിൽ പ്രവേശിച്ചിരുന്നു. ഇദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട കളക്ടർ ഉൾപ്പെടെയുള്ള ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പ്രവേശിക്കേണ്ടിവരും.

Story Highlights dgp loknath behra, covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here