Advertisement

രാജ്യത്ത് 24 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; മരണം 48,040 ആയി

August 14, 2020
Google News 1 minute Read
covid 19, coronavirus, tamilnadu, karnataka

രാജ്യത്ത് 24 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. ആകെ മരണങ്ങൾ 48,000 കടന്നു. 24 മണിക്കൂറിനിടെ 64,000ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം, രോഗമുക്തരുടെ എണ്ണം 17 ലക്ഷം കടന്നു.

ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഒടുവിലത്തെ കണക്കുകൾ പ്രകാരം ആകെ പോസിറ്റീവ് കേസുകൾ 2,461,190 ആണ്. ആകെ മരണം 48,040 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 64,553 പോസിറ്റീവ് കേസുകളും 1,007 മരണവും റിപ്പോർട്ട് ചെയ്തു. 661,595 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന കേസുകൾ അധികവും റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ്. കർണാടകയിൽ കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു.

അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 71.16 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 55,573 പേർ രോഗമുക്തരായി. മരണനിരക്ക് 1.95 ശതമാനമായി. പ്രതിദിന പരിശോധനകൾ വർധിപ്പിച്ചു. ഇന്നലെ 848,728 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ വ്യക്തമാക്കി.

Story Highlights Coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here