Advertisement

ലൈഫ് മിഷൻ കരാറിൽ സർക്കാരിന് പങ്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

August 14, 2020
Google News 1 minute Read

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ സർക്കാരിന് പങ്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വീട് നിർമിക്കാനുള്ള ഏജൻസിയെ നിർണയിച്ചത് സർക്കാരല്ല. റെഡ്ക്രസന്റിന്റെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവർക്ക് മാത്രമാണെന്നും കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.

സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീയുടെ മൊഴി ഉപയോഗപ്പെടുത്തി സർക്കാരിനെ സംശയത്തിന്റെ പുകമറയിലാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. റെഡ്ക്രസന്റിന്റെ കാരുണ്യ പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്തിയിട്ടായാലും സർക്കാരിനുമേൽ കരിതേച്ചാൽ മതിയെന്ന ചിന്തയാണ് പ്രതിപക്ഷത്തിനെന്നും കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.

Read Also :വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലും എം ശിവശങ്കറിന്റെ ഇടപെടൽ; തെളിവുകൾ പുറത്ത്

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കർ ഇടപെട്ടതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു. ഇത് വിവാദമായതോടെ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

Story Highlights Kodiyeri balakrishnan, life mission project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here