കോതമംഗലം പള്ളി ഏറ്റെടുക്കാൻ സർക്കാരിന് കൂടുതൽ സമയം നൽകാനാകില്ലെന്ന് ഹൈക്കോടതി

സുപ്രിംകോടതി ഉത്തരവനുസരിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാരിന് കൂടുതൽ സമയം അനുവദിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്റ്റേറ്റ് അറ്റോർണിയെ ഇക്കാര്യം അറിയിച്ചു. സംസ്ഥാന സർക്കാരിന് കഴിയില്ല എങ്കിൽ കേന്ദ്രസേനയെ വിളിക്കേണ്ടിവരും.

Read Also : കോതമംഗലം പള്ളി സർക്കാർ ഏറ്റെടുക്കണം : ഹൈക്കോടതി

കേസുമായി ബന്ധപ്പെട്ട രേഖകൾ അസിസ്റ്റന്റ് സോളിസിറ്റർ ജനറലിന് കൈമാറാനും കോടതി നിർദേശിച്ചു. കേസ് ഹൈക്കോടതി അടുത്ത ചൊവാഴ്ച വീണ്ടും പരിഗണിക്കും.

Story Highlights kothamangalam church dispute

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top