സ്വകാര്യത വേണം, മകന് സാധാരണ ജീവിതവും; പുതിയ വീട്ടിലേക്ക് മാറി ഹാരി രാജകുമാരനും മേഗനും

ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിർന്ന പദവികൾ ഉപേക്ഷിച്ച ഹാരി രാജകുമാരന്റെയും മേഗൻ മാർക്കലിന്റെയും തീരുമാനങ്ങൾ ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. മാത്രമല്ല, സ്വകാര്യത ഇഷ്ടപ്പെടുന്ന ഇരുവരും പ്രശസ്ത ഹോളിവുഡ് താരം മെൽ ഗിബ്‌സണിന്റെ കോടികളുടെ ബംഗ്ലാവ് സ്വന്തമാക്കിയെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഹാരിയും മേഗനും സാന്റാബാർബറയിലെ വീട്ടിലേക്കു താമസം മാറിയെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

ലോസ് ആഞ്ചലസിൽ മേഗന്റെ ജന്മസ്ഥലത്തിനു സമീപമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. എന്നാൽ, വീട്ടിൽ വച്ച് കളിക്കുകയായിരുന്ന മകൻ ആർച്ചിയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ ചിലർ പകർത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതാണ് വീടുമാറ്റത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.

കുടുംബം എന്ന നിലയിൽ തങ്ങൾക്കും അയൽവാസികൾക്കും സ്വകാര്യത ആവശ്യമാണെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. പ്രശസ്ത അവതാരകരായ ഒപ്ര വിൻഫ്രിയുടെയും എലൻ ഡിജനേഴ്‌സിന്റെയും വീടിന് സമീപമാണ് ഹാരിയും മേഗനും വീടെടുത്തിരിക്കുന്നത്. ഇത് തങ്ങളുടെ മകന് സാധാരണ ജീവിതം ലഭിക്കാൻ സഹായകമാകുമെന്നാണ് കരുതുന്നത്.

അഞ്ചര ഏക്കറിൽ 14563 ചതുരശ്ര അടിയിലാണ് 109 കോടി വിലയുള്ള വീട് സ്ഥിതി ചെയ്യുന്നത്. ഒമ്പതോളം ബെഡ്‌റൂമുകളും പതിനാറോളം ബാത്‌റൂമുകളുമാണ് വീട്ടിലുള്ളത്. ലൈബ്രറി, ഓഫീസ്, സ്പാ, ജിം, ഗെയിം റൂം, തീയേറ്റർ, വൈൻ സെല്ലാർ അഞ്ചോളം കാറുകൾക്കുള്ള ഗാരേജ് എന്നിവ ഉൾക്കൊള്ളുന്നതാണ് വീട്.

Story Highlights -prince hari and megan , new home

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top