കൊവിഡ് വ്യാപനം തടയാൻ പുതിയ കണ്ടുപിടുത്തവുമായി യുവ എഞ്ചിനിയർ

കൊവിഡ് വ്യാപനം തടയാൻ പുതിയ കണ്ടുപിടുത്തവുമായി യുവ എഞ്ചിനിയർ. മഞ്ചേരി പുൽപ്പറ്റ പൂക്കൊളത്തൂർ സ്വദേശി മുഹമ്മദ് സെഹ്ലിന്റേതാണ് പുതിയ കണ്ടെത്തൽ. കൊവിഡ് പ്രതിരോധത്തിനായി ഒരേസമയം നിരവധി സാധ്യതകളാണ് സഹലിന്റെ കണ്ടുപിടിത്തത്തിലൂടെ തെളിയുന്നത്.

ഹോസ്പിറ്റലുകൾ, ഓഫീസുകൾ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി ജനസാന്നിധ്യം കൂടുതലുള്ള എവിടെയും സ്ഥാപിക്കാവുന്ന വിധം രൂപകൽപന ചെയ്തതാണ് പുതിയ ഡിവൈസ്. സാനിറ്റൈസർ സൗകര്യവും താപനില പരിശോധനയും സാധ്യമാണ്. കൊവിഡ് സംബന്ധമായ എല്ലാ സന്ദേശങ്ങളും മൊബൈൽ വഴി അറിയിക്കുന്നതിനും സർക്കാർ പ്രോട്ടോകോളുകൾ സുതാര്യമായി പാലിക്കാൻ സഹായിക്കുന്നതുമാണ് ഉപകരണം. താപനില കൂടുതലാണെങ്കിൽ ഓട്ടോമാറ്റിക് സിസ്റ്റം വഴി അതോറിറ്റിയെ അറിയിക്കും. കൊവിഡ് റിപ്പോർട്ട് ചെയ്ത ആളാണെങ്കിൽ സമ്പർക്കം പുലർത്തിയവരെയൊക്കെ സന്ദേശമെത്തും റൂട്ട് മാപ്പ് നിർമ്മിക്കാനും ഡിവൈസ് വഴി സാധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് ടെക്നോളജി, ഇന്റർനെറ്റ് ഓഫ് തിങ്‌സ് തുടങ്ങിയ മോഡേൺ ടെക്‌നോളജികൾ ഉപയോഗിച്ചാണ് ഡിവൈസിന്റെ പ്രവർത്തനം.

ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സിൽ ഡിസ്റ്റിൻക്ഷനോടെ പഠനം പൂർത്തിയാക്കിയ സെഹ്ൽ വ്യത്യസ്ഥ കണ്ടുപിടിത്തങ്ങളിലൂടെ നാലു പേറ്റന്റ് അടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. പുതിയ ഡിവൈസ്‌ന്റെ പേറ്റന്റ് നയുള്ള ശ്രമത്തിലാണ് സഹൽ. നിലവിൽ ഹോങ്കോങ്ങിൽ ഏ പാസ്സ് കമ്പനിക്ക് വേണ്ടി റിസർച്ച് എഞ്ചിനീയർ ആയി ജോലി ചെയ്യുകയാണ്.

Story Highlights – Young engineer with new invention to prevent the spread of covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top