മഹാരാഷ്ട്രയിൽ മന്ത്രി ബാലാസാഹേബ് പാട്ടീലിന് കൊവിഡ്

മഹാരാഷ്ട്ര മന്ത്രിസഭയിലെ ഒരംഗത്തിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സഹകരണ-വിപണന മന്ത്രി ബാലസാഹേബ് പാട്ടീലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കൊവിഡ് പോസിറ്റീവ് ആയത്.

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച ഏഴാമത്തെ കാബിനറ്റ് അംഗമാണ് പാട്ടീൽ. നേരത്തെ ജിതേന്ദ്ര അവാദ്, അശോക് ചവാൻ, ധനഞ്ജയ് മുണ്ഡെ, അസ്‌ലം ഷെയ്ഖ്, അബ്ദുൾ സത്താർ, സഞ്ജയ് ബൻസോഡ് എന്നിവർക്ക് കൊവിഡ് പോസിറ്റീവായിരുന്നു.

Read Also :സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; കോഴിക്കോട് ചികിത്സയിലായിരുന്ന രോഗി മരിച്ചു

മഹാരാഷ്ട്രയിൽ നിലവിൽ 1,51,865 കൊവിഡ് ബാധിതരാണുള്ളത്. 19427 പേർ കൊവിഡിനെ തുടർന്ന് മരിക്കുകയും ചെയ്തു.

Story Highlights Coronavirus, maharashtra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top