Advertisement

രാജ്യത്തെ കൊവിഡ് കേസുകൾ 25 ലക്ഷത്തിലേക്ക്

August 15, 2020
Google News 1 minute Read

രാജ്യത്തെ കൊവിഡ് കേസുകൾ 25 ലക്ഷത്തിലേക്ക്. ഡൽഹിയിൽ രോഗബാധിതർ ഒന്നരലക്ഷം കടന്നു. ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളിന് കൊവിഡ് സ്ഥിരീകരിച്ചു. പഞ്ചാബിൽ മുഴുവൻ നഗരങ്ങളിലേക്കും രാത്രി കർഫ്യു വ്യാപിപ്പിച്ചു. വൈഷ്‌ണോ ദേവി തീർത്ഥാടനം നിയന്ത്രണങ്ങളോടെ നാളെ ആരംഭിക്കുമെന്ന് ജമ്മുകശ്മീർ ഭരണക്കൂടം വ്യക്തമാക്കി.

രാജ്യത്തെ പ്രതിദിന കേസുകളിൽ വൻവർധന തുടരുകയാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 12,608 പോസിറ്റീവ് കേസുകളും 364 മരണവും റിപ്പോർട്ട് ചെയ്തു. ആന്ധ്രയിൽ 8,943 പുതിയ രോഗികൾ. 97 മരണം. ആകെ പോസിറ്റീവ് കേസുകൾ 273,085ഉം മരണം 2,475ഉം ആയി. കർണാടകയിൽ 7,908 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 104 പേർ കൂടി മരിച്ചു. ആകെ രോഗബാധിതർ 2,11,108. ആകെ മരണം 3,717. ബംഗളൂരുവിൽ മാത്രം 2452 പുതിയ കേസുകളും 22 മരണവും. തമിഴ്‌നാട്ടിൽ 5,890 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ പോസിറ്റീവ് കേസുകൾ 3,26,245 ആയി. വീട്ടുനിരീക്ഷണം നിർദേശിക്കുന്ന രോഗികൾക്കായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി, അമ്മ കൊവിഡ് 19 കിറ്റ് പുറത്തിറക്കി. ഹൃദയമിടിപ്പ് അളക്കുന്ന ഓക്‌സിമീറ്റർ, ഡിജിറ്റൽ തെർമോമീറ്റർ, ആയുർവേദ മരുന്നുകൾ എന്നിവയടങ്ങിയ കിറ്റിന് 2500 രൂപയാണ് വില. ഉത്തർപ്രദേശിൽ 4512ഉം, പശ്ചിമ ബംഗാളിൽ 3035ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

Story Highlights – covid cases in the country to 25 lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here