സൂഫിയുടെ ‘കുഞ്ഞു’ സുജാത തലശേരിയിലുണ്ട്

thennal sufi sujatha video

കഴിഞ്ഞ ദിവസം ഏറെ വൈറലായ ഒരു വീഡിയോ ഉണ്ട്. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതുക്കല് വെള്ളരിപ്രാവ് ന്നെ ഗാനത്തിനൊത്ത് ചുവടുവയ്ക്കുന്ന കൊച്ചുമിടുക്കിയുടെ വീഡിയോ. ഈ വീഡിയോ കണ്ട് കുറച്ച് പേരെങ്കിലും ഈ കുട്ടിയെ തിരിച്ചറിഞ്ഞിരിക്കും. ‘ബെങ്കി ബൂം’ പാടി വൈറലായ തെന്നലാണ് അത്.

തലശേരി സ്വദേശിയാണ് തെന്നൽ അഭിലാഷ്. ആറ് വയസുകാരിയായ തെന്നൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ബംഗളൂരുവിൽ സോഫ്‌റ്റ്വെയർ എഞ്ചിനിയറായ അഭിലാഷാണ് അച്ഛൻ. അമ്മ ആതിര. മൂവരും ബംഗളൂരുവിൽ തന്നെയാണ് താമസം.

ബംഗളൂരൂവിലെ ഗ്രീൻഫീൽഡ് പബ്ലിക്ക് സ്‌കൂൾ വിദ്യാർത്ഥിനിയായ തെന്നലിന് ചെറു പ്രായത്തിലെ പാട്ടിനോടും നൃത്തത്തോടുമെല്ലാം ഭയങ്കര താത്പര്യമാണെന്ന് അച്ഛൻ അഭിലാഷ് ട്വന്റിഫോർ ന്യൂസ്.കോമിനോട് പറഞ്ഞു. പാട്ടും ഡാൻസുമെല്ലാം പഠിപ്പിക്കാൻ താത്പര്യമുണ്ടെങ്കിലും വീടിനടുത്ത് സ്ഥലമില്ലാത്തതുകൊണ്ട് നിലവിൽ ശാസ്ത്രീയമായി ഇവയൊന്നും അഭ്യസിക്കാൻ കഴിയുന്നില്ലെന്നും അഭിലാഷ് പറഞ്ഞു.

thennal sufi sujatha video

പാട്ടും ഡാൻസും മാത്രമല്ല അഭിനയവും തെന്നലിന് നന്നായി വഴങ്ങുമെന്ന് സോഷ്യൽ മീഡിയ വിധിയെഴുതി കഴിഞ്ഞു. അതുകൊണ്ട് തന്നെ നിരവധി ചിത്രങ്ങളിലും തെന്നലിനെ തേടിയെത്തി. ഫോറൻസിക്കിലെ വേഷത്തിന് ശേഷം മിന്നൽ മുരളിയിലും തെന്നൽ എത്തിയിട്ടുണ്ട്. മകളുടെ കലാവാസനയ്ക്ക് പൂർണ പിന്തുണ നൽകുന്ന കുടുംബം വലുതായി തെന്നൽ ഒരു അഭിനേത്രിയാകുന്നതിനും പിന്തുണ നൽകുമെന്ന് അച്ഛൻ അഭിലാഷ് പറയുന്നു.

മധു വാര്യർ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യർ ചിത്രം ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിൽ കൊച്ചു തെന്നൽ വേഷമിടുന്നുണ്ട്. ചിത്രീകരണത്തിനായി ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തിയ കുടുംബത്തിന് ലോക്ക്ഡൗൺ കാരണം പിന്നീട് മടങ്ങിപോകാൻ സാധിച്ചിട്ടില്ല.

Story Highlights thennal sufi sujatha video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top