സ്വകാര്യ ബസുകളുടെ റോഡ് ടാക്‌സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കും

കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സ്വകാര്യ ബസുകളുടെ റോഡ് ടാക്‌സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കും. അടുത്ത മന്ത്രസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കും. ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ മുഖ്യമന്ത്രിക്ക് ശുപാർശ സമർപ്പിച്ചു.

ഗതാഗത വകുപ്പിന്റെ ആവശ്യം അനുസരിച്ചാണ് മന്ത്രിസഭയുടെ തീരുമാനം എടുക്കുക. ഇത് ഏറെക്കാലമായി വാഹന ഉടമകളുടെ ആവശ്യം ആയിരുന്നു. സർവീസ് നടത്തുന്നത് കൂടുതൽ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നതെന്നും അതിനാൽ സമരത്തിലേക്കാണ് വീണ്ടും നീങ്ങുന്നതെന്നും വാഹന ഉടമകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഗതാഗത വകുപ്പ് ഇത് സംബന്ധിച്ച് പഠനം നടത്തി. പഠനം നടത്തിയതിന് ശേഷമാണ് ഗതാഗത വകുപ്പ് ഈ തീരുമാനത്തില്‍ എത്തിയത്.

Read Also : സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയാറെന്ന് ഗതാഗത മന്ത്രി

ലോക്ക് ഡൗൺ തുടങ്ങിയ സമയത്ത് സംസ്ഥാനത്ത് പൊതുഗതാഗതം നിർത്തലാക്കി. പിന്നീട് കെഎസ്ആർടിസിയാണ് സർവീസ് നടത്താൻ തുടങ്ങിയത്. പിന്നീട് സര്‍ക്കാര്‍ അനുമതി നല്‍കിയപ്പോള്‍ സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളമായുള്ള സ്വകാര്യ ബസ് ഉടമകളും സർവീസ് നടത്താൻ ആരംഭിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്.

Story Highlights covid, private buses

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top