എന്റോസൾഫാന്റെ ഇരകള്‍ ഇപ്പോഴും കാസർഗോട്ട് ജനിച്ചുവീഴുന്നു; വേദനയായി ഒരു വയസുകാരൻ

കാസർഗോട്ട് ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളിൽ ചിലർ ഇന്നും എന്റോസൾഫാൻ വിഷമഴയുടെ ദുരന്ത ചിത്രം ഓർമപ്പെടുത്തുന്നു. ബദിയടുക്ക വിദ്യാഗിരിയിൽ തല വളരുന്ന രോഗവുമായി
വേദന തിന്ന് ജീവിക്കുകയാണ് 11 മാസം മാത്രം പ്രായമായ ഒരു കുഞ്ഞ്. വേദന കുറയാനുള്ള മരുന്ന് മാത്രമാണ് നവജിത്ത് എന്ന കുരുന്നിന് ആശ്രയം. സെപ്തംബർ 20ന് നവജിത്തിന് ഒരു വയസ് തികയും. ഇക്കാലമത്രയും ഈ കുഞ്ഞനുഭവിച്ച വേദന വാക്കുകളിൽ ഒതുക്കാനാകില്ല.

ദുരിതം വിതച്ച കാലത്തിന്റെ ബാക്കിപത്രമായി തല വളരുന്ന രോഗവുമായി ഒരു മനുഷ്യ ജീവൻ കൂടി ഈ മണ്ണിൽ ജീവിച്ച് തുടങ്ങുകയാണ്.അവസാനമായി നടന്ന ക്യാമ്പിന് ശേഷമാണ് പിറവിയെന്നതിനാൽ എന്റോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിലും നവജിത്തില്ല. ജനന സമയത്ത് രണ്ട് കിലോ മാത്രമായിരുന്നു കുഞ്ഞ് നവജിത്തിന്റെ തൂക്കം.

Read Also : എന്റോസൾഫാൻ ഇരകൾക്ക് 3 മാസത്തിനകം നഷ്ടപരിഹാരം നൽകണം: സുപ്രീം കോടതി

കുഞ്ഞു ശരീരത്തിൽ കുത്തിവയ്ക്കാനിടമില്ലെന്ന് പോലും അന്ന് ഡോക്ടർമാർ പറഞ്ഞു. പിൻഭാഗത്തുണ്ടായ മുഴ ഓപ്പറേഷനിലൂടെ മാറ്റിയെങ്കിലും പിന്നെയത് തലയിൽ ബാധിച്ചു. ഇതുവരെ മൂന്ന് ഓപ്പറേഷനുകളാണ് ഈ കുഞ്ഞ് ശരീരത്തിൽ പൂർത്തിയാക്കിയത്. വേദന കുറയാനുള്ള മരുന്ന് മാത്രമാണ് നവജിത്തിന് ഇന്ന് ആശ്രയം. അച്ഛൻ സുന്ദരയ്ക്കും അമ്മ പാർവതിക്കും ചെലവുകൾ താങ്ങാവുന്നതിലും ഏറെയാണ്. കൊവിഡും ദുരിതമാകുമ്പോൾ കുഞ്ഞിന്റെ ചികിത്സയും ഇവരുടെ മുന്നിൽ ആശങ്ക സൃഷ്ടിക്കുന്നു.

Story Highlights endospuphan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top