കൊവിഡ്; മുൻ ക്രിക്കറ്റ് താരവും ഉത്തർപ്രദേശ് ക്യാബിനറ്റ് മന്ത്രിയുമായ ചേതൻ ചൗഹാൻ അന്തരിച്ചു

മുൻ ക്രിക്കറ്റ് താരവും ഉത്തർപ്രദേശ് ക്യാബിനറ്റ് മന്ത്രിയുമായ ചേതൻ ചൗഹാൻ അന്തരിച്ചു. 73 വയസ്സായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹരിയാന ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ അനുശോചിച്ചു. മികച്ച ക്രിക്കറ്റ് താരമായിരുന്ന ചേതൻ ചൗഹാൻ, കഠിനാധ്വാനിയായ രാഷ്ട്രീയ നേതാവും കൂടി ആയിരുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ഉത്തർപ്രദേശ് മന്ത്രിസഭ രണ്ട് മിനിട്ട് മൗനാചരണം നടത്തി.
Read Also : കോട്ടയം ജില്ലയില്‍ ഇന്ന് 100 പേര്‍ക്ക് കൊവിഡ്; 90 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ
ഇന്ത്യക്കായി 40 ടെസ്റ്റ് മത്സരങ്ങളും 7 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് ചേതൻ ചൗഹാൻ. സുനിൽ ഗവാസ്കറിൻ്റെ ഓപ്പണിംഗ് പങ്കാളിയായിരുന്ന അദ്ദേഹം യഥാക്രമം 2084, 153 റൺസുകളാണ് നേടിയിട്ടുള്ളത്. 1969 സെപ്തംബർ 25 ന് ന്യൂസീലൻഡിനെതിരെ അരങ്ങേറിയ അദ്ദേഹം 1981 ഏപ്രിൽ 13ലാണ് അവസാന മത്സരം കളിക്കുന്നത്. ആ വർഷം തന്നെ അദ്ദേഹത്തിന് അർജുന പുരസ്കാരം ലഭിച്ചു.
Story Highlights – Former India opener Chetan Chauhan passes away at 73
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here