Advertisement

വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാം ചെറിയ ചില കാര്യങ്ങളിലൂടെ… #LetsGetIndia Ticking… ടൈറ്റനൊപ്പം

August 16, 2020
Google News 2 minutes Read

മഹാമാരിയുടെ കാലം ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ സൃഷ്ടിച്ച ആഘാതം കുറച്ചൊന്നുമല്ല. രാജ്യത്തെ ജനതയുടെ ജീവിതത്തെയും ഉപജീവനനമാർഗത്തെയും അത് പ്രതിസന്ധിയിലാക്കി. വിപണികളിൽ നിന്ന് വലിയ തോതിൽ ഉപയോക്താക്കൾ ഒഴിഞ്ഞുമാറിയത് റീടൈൽ വ്യാപാര മേഖലയെ ആകെ പിടുച്ചുലച്ചുവെങ്കിലും പൊടുന്നനെയുണ്ടായ ഈ പ്രതിസന്ധി രാജ്യത്തെ അസംഘടിത മേഖലയെ പൂർണ തോതിൽ നിശ്ചലമാക്കി. എന്നാൽ, ഈ സാഹചര്യത്തെ മറികടക്കുകയാണ് ടൈറ്റന്റെ ‘ലെറ്റ്‌സ് ഗെറ്റ്‌സ് ഇന്ത്യ ടിക്കിംഗ്’ എന്ന ക്യാമ്പയിനിലൂടെ…

പരസ്പര പൂരകമായ നമ്മുടെ സാമ്പത്തിക വ്യവസ്ഥ നേരിടുന്ന ഈ പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗം എന്ന നിലയിലാണ് ടൈറ്റൻ ഈ ക്യാമ്പയിന് രൂപം നൽകിയിട്ടുള്ളത്. രാജ്യത്തെ ഓരോ വ്യക്തിയും ഉപഭോക്താവ് എന്നതിലുപരി വ്യക്തികൾക്കിടയിലെ വൈകാരിക ബന്ധങ്ങളിലൂടെ മാത്രമേ ഈ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കഴിയുവെന്നാണ് ടൈറ്റൻ ക്യാമ്പയിനിലൂടെ പറയുന്നത്. വാണിജ്യാടിസ്ഥാനത്തിലുപരി പരസ്പരം ആശ്രയിച്ചു ജീവിക്കുന്ന വ്യാവസായിക രീതിയുടെ പുതുവെളിച്ചമാണ് ‘ലെറ്റ്‌സ് ഗെറ്റ്‌സ് ഇന്ത്യ ടിക്കിംഗ്’ ന്റെ പ്രധാന ഉദ്ദേശം.

https://www.facebook.com/24onlive/videos/777031186197537/

പരസ്പര ബന്ധത്തിന്റെ പ്രതീകമായി ഒരു പരസ്യചിത്രത്തിൽ നിന്നാണ് ക്യാമ്പയിൻ ആരംഭിക്കുന്നത്. ലോക്ക് ഡൗണിനു ശേഷം ഒരു ചെറിയ പെൺകുട്ടിയും അവളുടെ അമ്മയും വാച്ച് വാങ്ങാൻ ടൈറ്റൻ ഷോറുമിൽ എത്തുന്നു. ജന്മദിന സമ്മാനമായി പെൺകുട്ടി തന്നെ അവളുടെ വാച്ച് തിരഞ്ഞെടുക്കുന്നു. തുടർന്ന് ഓരോ മേഖലയിലും പ്രതീക്ഷയുടെ പുതുവെളിച്ചം പകരുന്നതാണ് ഹ്രസ്വ പരസ്യ ചിത്രത്തിലൂടെ ടൈറ്റൻ മുന്നോട്ട് വയ്ക്കുന്ന ആശയം.

അതേ, ചെറിയ ചില മാറ്റങ്ങളാണ് വലിയ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നത്. #LetsGetIndia Ticking… ടൈറ്റനോടൊപ്പം ചേരാം…

Story Highlights – #LetsGetIndia Ticking, titan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here