മലപ്പുറത്ത് കൊവിഡ് മരണം

മലപ്പുറത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 65 വയസായിരുന്നു.
മലപ്പുറത്ത് കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇന്നലെ 362 പേർക്കാണ് ജില്ലയിൽ കൊവിഡ് ബാധിച്ചത്. ഇന്നലത്തെ കൊവിഡ് കണക്കിൽ ഒന്നാമത് മലപ്പുറത്തായിരുന്നു. 326 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്. രോഗം ബാധിച്ചവരിൽ 19 പേർ ആരോഗ്യ പ്രവർത്തകരാണ്. 23 പേരുടെ രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Read Also : കോഴിക്കോട് സ്വദേശിനി കൊവിഡ് ബാധിച്ച് മരിച്ചു; ഇന്ന് റിപ്പോർട്ട് ചെയ്തത് നാല് കൊവിഡ് മരണം
സങ്കീർണമായ സാഹചര്യം നേരിടാൻ ശക്തമായ നടപടികൾക്ക് ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം. കൊവിഡ് വ്യാപനം രൂക്ഷമായ മേഖലകളിൽ നിയന്ത്രണം ശക്തമാക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കളക്ടർ ഉൾപ്പെടെടെയുള്ളവരുമായി സമ്പർക്കം പുലർത്തിയ എഡിഎം, ഡെപ്യൂട്ടി കളക്ടർമാർ, കളക്ടറേറ്റ് ജീവനക്കാർ എന്നിവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.
Story Highlights – covid death, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here