മലപ്പുറത്ത് ഇന്ന് 221 പേര്‍ക്ക് കൊവിഡ്

malappuram covid update

മലപ്പുറത്ത് 221 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 212 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കനത്ത രോഗ വ്യാപന ഭീതിയിലാണ് മലപ്പുറം. ജില്ലയിൽ കൊവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം രണ്ടായിരം കടന്നു.

ജില്ലയിൽ 12 ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേര്‍ക്ക് ഉറവിടമറിയാതെയും 186 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് പുതുതായി കൊവിഡ് ബാധിച്ചത്. പുതിയ ക്ലസ്റ്റർ ആയി മാറുന്ന പെരിന്തൽമണ്ണയിൽ 23 പേർക്കും എടപ്പാളിൽ ഒരു കുടുംബത്തിലെ 10 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Read Also : കോട്ടയം ജില്ലയില്‍ ഇന്ന് 100 പേര്‍ക്ക് കൊവിഡ്; 90 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

3 ദിവസങ്ങൾക്കകം നാല്പതോളം ആരോഗ്യ പ്രവർത്തരാണ് ജില്ലയിൽ കൊവിഡ് ബാധിതരായത്. ഇരുപതിലധികം പൊലീസ് ഉദ്യോഗസ്ഥർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഉന്നത ഉദ്യോഗസ്ഥർക്ക് പുറമെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കും രോഗം ബാധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

രോഗ ബാധിതരരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. കൊവിഡ് പോസിറ്റീവ് ആയി ചികിത്സയിൽ കഴിയുന്ന കളക്ടർ ഓൺലൈനായി ഇരുന്നാണ് ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്. അതേസമയം, ജില്ലയിൽ കൊവിഡ് ചികിൽസയിൽ ഉള്ളവരുടെ എണ്ണം 2129 ആയി. 82 പേര്‍ കൂടി രോഗമുക്തി നേടുകയും ചെയ്തു.

Story Highlights malappuram covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top