തടവുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു; പൂജപ്പുര സെൻട്രൽ ജയിലിൽ 217പേർക്ക് രോഗബാധ

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു. വിചാരണ തടവുകാരനായ മണികണ്ഠൻ(72) ആണ് മരിച്ചത്.

മണികണ്ഠന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തടവുകാരിലും ജയിൽ ജീവനക്കാരിലും നടത്തിയ പരിശോധനയിൽ 217 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ജയിലിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക ചികിത്സകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വയനാട് വാളാട് സ്വദേശി ആലി(73),കണ്ണൂർ കണ്ണപുരം സ്വദേശി കൃഷ്ണൻ, ആലപ്പുഴ പത്തിയൂർ സ്വദേശി സദാനന്ദൻ(63), കോന്നി സ്വദേശി ഷഹറുബാൻ(54), ചിറയിൻകീഴ് സ്വദേശി രമാദേവി(68), കഴിഞ്ഞ ദിവസം മരിച്ച പരവൂർ സ്വദേശി കമലമ്മ(85) എന്നിവരുടെ മരണമാണ് കൊവിഡ് ബാധയെ തുടർന്നെന്ന് സ്ഥിരീകരിച്ചു.

Story Highlights -Prisoner dies of covid, 217 covid cases in poojappura central jail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top