‘ഐ ടിപ് മൈ ഹാറ്റ് ടു യു’ ധോണിക്ക് വിരാടിന്റെ വികാര നിർഭരമായ കുറിപ്പ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് വികാരം നിറഞ്ഞ ആശംസാ വാക്കുകളുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. തനിക്ക് മുൻപ് ടീമിനെ നയിച്ച ധോണിക്ക് കോലി നന്ദി അറിയിച്ചു. ധോണി വിരമിച്ചപ്പോൾ അടുത്തറിയാവുന്നതിനാൽ കൂടുതൽ ദുഃഖം തോന്നിയെന്നും കോലി. ഇരുവരും ചേർന്നുള്ള ചിത്രങ്ങളും കോലി പങ്കുവച്ചു.

Read Also : ക്യാപ്റ്റൻ കൂളിന് ആശംസകളുമായി മോഹൻലാൽ

‘എല്ലാ ക്രിക്കറ്റർമാർക്കും അവരുടെ യാത്ര ഒരു ദിവസം അവസാനിപ്പിക്കേണ്ടി വരും. പക്ഷേ അടുത്തറിയുന്ന ഒരാൾ ആ തീരുമാനം എടുക്കുമ്പോൾ നിങ്ങൾ കൂടുതൽ വികാരഭരിതനായിപ്പോകും. താങ്കള്‍ ഈ രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ എല്ലാവരുടെയും ഹൃദയത്തിൽ എന്നുമുണ്ടാകും. താങ്കളിൽ നിന്ന് ലഭിച്ച പരസ്പര ബഹുമാനവും സ്‌നേഹവും എന്നും ഞാൻ ഓർക്കും. ലോകം വിജയങ്ങളെ മാത്രമേ കണ്ടിട്ടുള്ളു. എനിക്ക് വ്യക്തിയെ കാണാൻ സാധിച്ചു. നന്ദി, ഐ ടിപ് മൈ ഹാറ്റ് ടു യു…’ എന്നാണ് ഇൻസ്റ്റഗ്രാമിൽ കോലി കുറിച്ചത്. ധോണിയും വിരാടും തമ്മിലുള്ള ആത്മബന്ധം ക്രിക്കറ്റ് ലോകത്ത് പ്രസിദ്ധമാണ്. തനിക്ക് നായക സ്ഥാനം ലഭിച്ചതിൽ കോലി എം എസ് ധോണിക്ക് നന്ദി പറഞ്ഞിരുന്നു.

2014ൽ ധോണി ടെസ്റ്റ് ക്രിക്കറ്റിനോടും വിട പറഞ്ഞിരുന്നു. 350 ഒഐഡികളും 98 ടി20 ഇന്റർനാഷണലുകളും കളിച്ചിരുന്നു താരം. ഇൻസ്റ്റഗ്രാമിലൂടെയാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഒരു വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ധോണി പ്രഖ്യാപിച്ചത്.

ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സ് സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പിലാണ് ധോണി നിലവിലുള്ളത്. ഇതിനിടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയതിന് ശേഷം മറ്റൊരു ഇന്ത്യൻ ക്രിക്കറ്ററായ സുരേഷ് റെയ്‌നയും വിരമിക്കൽ പ്രഖ്യാപനം നടത്തി. ധോണിയുടെ വിരമിക്കലിനെ ഒരു യുഗത്തിന്‍റെ അന്ത്യമെന്നാണ് സൗരവ് ഗാംഗുലി വിശേഷിപ്പിച്ചത്.

Story Highlights virat kohli, ms dhoni

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top